Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും 3 ന് തുടങ്ങും

അജ്മീര്‍ ആണ്ട് നേര്‍ച്ചയും മതപ്രഭാഷണവും 3 ന് തുടങ്ങും

Written By Muhimmath News on Sunday, 1 April 2018 | 11:13


എര്‍മാളം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എര്‍മാളം യൂണിറ്റ് കമ്മിറ്റി നടത്തുന്ന അജ്മീര്‍ ആണ്ട് നേര്‍ച്ചയും മത പ്രഭാഷണവും 2018 ഏപ്രീല്‍ 3, 4, 5, 6, 7 തിയ്യതികളില്‍ എര്‍മാളം താജുല്‍ ഉലമാ നഗറില്‍ നടക്കും
   
ഏപ്രീല്‍ 3 ചൊവ്വ വൈകുന്നേരം 7 മണിക്ക് എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ കേരളാ മുസ്ലിം ജമാഅത്ത് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ അല്‍ഹൈദ്രൂസി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം 'ലഹരിക്ക് അടിമപ്പെടുന്ന യുവത്വം' എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും എപ്രില്‍ 4 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തും കാരന്തൂര്‍ സുന്നീ മര്‍കസ് മുദരിസ് ഹാഫിള് അബൂബക്കര്‍ കൗസര്‍ സഖാഫി പന്നൂര്‍ 'ആരെയാണ് നാം പ്രണയിക്കേണ്ടത്' എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും. ഏപ്രില്‍ 5 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് സ്വഫ് വാന്‍ സഖാഫി 'പത്തപ്പിരിയം സ്വര്‍ഗീയ നാരികള്‍' എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും പ്രമുഖ ആത്മീയ നേതൃത്വവും ബായാര്‍ തങ്ങളുടെ സഹോദരനുമായ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ അല്‍ ബുഖാരി കുഞ്ചിലം കൂട്ട് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും ഏപ്രില്‍ 6 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എര്‍മാളം മുഹ്യദ്ധീന്‍ ജുമാ മസ്ജിദ് ഖത്വീബ് ജഅ്ഫര്‍ സഅദി മാര ഉദ്ഘാടനം ചെയ്യും മുഹമ്മദ് അഷ്‌റഫ് ജൗഹരി എരുമാട് 'ഭാരതത്തിന്റെ ആത്മീയ ചക്രവര്‍ത്തി' എന്ന വിശയത്തില്‍ പ്രഭാഷണം നടത്തും സയ്യിദ് ഇല്ല്യയാസ് തങ്ങള്‍ സമാപന പ്രാര്‍ത്ഥന നടത്തും.

ഏപ്രില്‍ 7 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് എസ് എസ് എഫ് കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ അജ്മീര്‍ മൗലൂദും തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനവും നടക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved