Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » ഇന്ത്യ പാലസ് അല്‍ ഐനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇന്ത്യ പാലസ് അല്‍ ഐനില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Written By Muhimmath News on Tuesday, 10 April 2018 | 18:15


അബുദാബി: യു എ ഇ യിലെ പ്രശസ്ത ഹോട്ടല്‍ സംരംഭമായ ഇന്ത്യ പാലസ് റസ്‌റ്റോറന്റ് അല്‍ ഐനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഐന്‍ ടൗണ്‍ സെന്ററില്‍  ശൈഖ സലാമ മസ്ജിദിനു സമീപം യു എ ഇ സഹിഷ്ണതകാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ പാലസിന്റെ യു എ ഇ യിലെ 13ാമത് ശാഖയാണ് അല്‍ഐനില്‍ തുറന്നത്. 


ചടങ്ങില്‍ യു എ ഇ യിലെ പ്രമുഖ വ്യക്തികളും വ്യവസായ പ്രതിനിധികളും പങ്കെടുത്തു. 1997 ല്‍അബുദാബി സലാം സ്ട്രീറ്റിലാണ് ആദ്യ ഇന്ത്യാ പാലസ്‌റസ്റ്റോറന്റ് ആരംഭിച്ചത്. ഗതകാല മുഗള്‍ രുചികളുടെ രസക്കൂട്ടാണ് ഇന്ത്യാ പാലസില്‍ നല്‍കി വരുന്നത്. ഇന്ത്യന്‍ ഭക്ഷണത്തോടൊപ്പം പരമ്പരാഗത ഇന്ത്യന്‍ വാദ്യ സംഗീതവും കരകൗശല വസ്തുക്കളും ഇന്ത്യാ പാലസ് റസ്റ്റേറന്റിന്റെ പ്രത്യേകതയാണ്. രുചികരമായ ഇന്ത്യന്‍ ഭക്ഷണം, തനത് ചേരുവകളുപയോഗിച്ച് മികച്ച ആതിഥ്യമര്യാദയോടെ നല്‍കുക എന്നതാണ്  ഞങ്ങളുടെലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 

എസ് എഫ് സി ഗ്രൂപ്പിന്റെ കീഴിലുളള ഇന്ത്യാ പാലസ് റെസ്റ്റേറന്റിന് 2017 ല്‍ തുടര്‍ച്ചയായ മൂന്നാം തവണ ദുബായ് സര്‍വ്വീസ് എക്‌സലന്‍സ് സ്‌കീംഅവാര്‍ഡും 2018 ല്‍ ശൈഖ് ഖലീഫ എക്‌സലന്‍സ് സ്‌കീംഅവാര്‍ഡ് നല്‍കുന്ന ക്വാളിറ്റി അപ്പ്രീസിയേഷന്‍ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved