Latest News :
...
Home » , , » അല്‍ ഹുസ്‌ന തസ്‌കിയ്യ വെക്കേഷന്‍ ക്യാമ്പ് ഉദ്ഘാടനം ബുധാഴ്ച

അല്‍ ഹുസ്‌ന തസ്‌കിയ്യ വെക്കേഷന്‍ ക്യാമ്പ് ഉദ്ഘാടനം ബുധാഴ്ച

Written By Muhimmath News on Monday, 2 April 2018 | 19:56


വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌ന അക്കാദമിയില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 40 ദിന തസ്‌കിയ്യ വെക്കേഷന്‍ ക്യമ്പിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് 
അല്‍ ഹുസ്‌ന ഓഡിറ്റോറിയത്തില്‍ നടക്കും.

സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ മുട്ടത്തോടി പ്രാര്‍ത്ഥന നടത്തും. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹസനി അദ്ധ്യക്ഷം വഹിക്കും. സയ്യിദ് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ മാനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് ആമുഖ പ്രഭാഷണം നടത്തും.

പ്രമുഖ പ്രഭാഷകന്‍ സുലൈമാന്‍ കരിവെള്ളൂര്‍ 'നമ്മുക്ക് രക്ഷിക്കാം  നമ്മുടെ മക്കളെ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. പി.വി അബ്ദുല്‍ കരീം മുസ്ലിയാര്‍, മര്‍ക്കസുല്‍ മൈമന്‍ ജനറല്‍ സെക്രട്ടരി സഈദ് സഅദി, ബദരിയ്യ വുമണ്‍സ് കോളേജ് മാനേജര്‍ അബ്ദു റസ്സാഖ് സഖാഫി, ലാംഗ്വേജ് അക്കാദമി പ്രിന്‍സിപ്പാള്‍ മുഹമ്മദ് ശമീം അമാനി കണ്ണൂര്‍, ഉളിയത്തടുക്ക റൈഞ്ച് ജനറല്‍ സെക്രട്ടരി മുഹമ്മദ് ഹനീഫ് മൗലവി, മന്‍സൂര്‍ മൗലവി മൊഗ്രാല്‍ പുത്തൂര്‍, ഹുസൈന്‍ മുട്ടത്തോടി, മുഹമ്മദ് അലി സഖാഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, യൂ.ബഷീര്‍  ഉളിയത്തടുക്ക, മഹമൂദ് ഹനീഫി, എ.എം മഹമൂദ് അട്കത്തില്‍, ടി.എ കുഞ്ഞഹമ്മദ്,  മുഹമ്മദ് അലി പട്‌ല സംബന്ധിക്കും. 

മനശാസ്ത്ര ചിന്തകര്‍ രൂപകല്‍പന ചെയ്ത സിലബസില്‍ ഖുര്‍ആന്‍, ഹദീസ്, ഹിഫ്‌ള്, തസ്‌കിയ്യ, തൗഹീദ്, മാത്യകാ ചരിത്രം, പ്രാക്ടിക്കല്‍ ഇബാദ, മയ്യിത്ത് പരിപാലനം, സ്വഭാവ സംസ്‌കരണം, വ്യകതിത്വ വികസനം, മനഃശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിംഗ് തുടങ്ങിയ ക്ലാസുകളും ചര്‍ച്ചകളും നടക്കും. ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍  പങ്കെടുക്കുന്ന ക്യാമ്പ് അടുത്ത മാസം അവസാന വാരം സമാപിക്കും. അഡ്മിഷന്‍ പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളോടൊപ്പം ക്യത്യം 10 മണിക്ക് ക്യാമ്പസില്‍ എത്തിചേരണമെന്ന് മാനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് അറിയിച്ചു. ഫോണ്‍ 9633300704.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved