വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്ന അക്കാദമിയില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 40 ദിന തസ്കിയ്യ വെക്കേഷന് ക്യാമ്പിന് തുടക്കമായി. അല്‍ ഹുസ്ന ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഉദ്ഘാടന സംഗമത്തില്‍ പി.വി.അബ്ദുല്‍ കരീം മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹസനി അദ്ധ്യക്ഷം വഹിച്ചു സയ്യിദ് മുഹമ്മദ് ശമീം തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തൂ. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ 'നമ്മുക്ക് രക്ഷിക്കാം നമ്മുടെ മക്കളെ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഉളിയത്തടുക്ക റൈഞ്ച് സെക്രട്ടറി ഹനീഫ് മൗലവി, വിദ്യാനഗര്‍ ലാംഗ്വേജ് അക്കാമി പ്രിന്‍സിപ്പാള്‍ മുഹമ്മദ് ശമീം അമാനി കണ്ണൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ശമീര്‍ അമാനി കുണിയ, യൂ.ബഷീര്‍ ഉളിയത്തടുക്ക, എ.എം മഹമൂദ് അട്കത്തില്, നൗഷാദ് ബദിയടുക്ക, ടി.എ കുഞ്ഞഹമ്മദ് മുട്ടത്തോടി, അഷ്റഫ് പട്ല, സിദ്ധീഖ് പുളിക്കൂര്‍, മുഹമ്മദ് അലി പട്ല എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. തുടര്‍ന്ന് നടന്ന ആത്മീയ സംഗമത്തിന് സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ മട്ടത്തോടി നേതൃത്വം നല്കി. മനശാസ്ത്ര ചിന്തകര്‍ രൂപകല്പന ചെയ്ത സിലബസില്‍ ഖുര്‍ആന്‍, ഹദീസ്, ഹിഫ്ള്, തസ്കിയ്യ, തൗഹീദ്, മാത്യകാ ചരിത്രം, പ്രാക്ടിക്കല്‍ ഇബാദ, മയ്യിത്ത് പരിപാലനം, സ്വഭാവ സംസ്കരണം, വ്യകതിത്വ വികസനം, മനഃശാസ്ത്ര വിദഗ്ധരുടെ കൗണ്‍സിലിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച ക്ലാസുകള്‍ നടക്കും. ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന നൂറില്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കുന്ന ക്യാമ്പ് അടുത്ത മാസം അവസാന വാരം സമാപിക്കും.