Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: നീണ്ട നാല് പതിറ്റാണ്ടിന്റെ സേവന സുകൃവുമായി ബി എസ് എന്‍ എല്ലിലെ ടെലകോം ടെക്‌നിഷ്യന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി ഏപ്രില്‍ 30ന് കേന്ദ്ര സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. കാസര്‍കോട് ടെലഫോണ്‍ ഭവനിലെത്തുന്നവര്‍ക്ക് പുഞ്ചിരിയുടെ സേവന സ്പര്‍ശനമായിരുന്ന അലവി തങ്ങള്‍ നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെയാണ് ടെലഫോണ്‍ സര്‍വ്വീസില്‍ നിന്ന് പെന്‍ഷനില്‍ പിരിയുന്നത്. 
    
       കേന്ദ സര്‍ക്കാറിന്റെ  പോസ്റ്റ് ആന്റ് ടെലഗ്രാഫില്‍ 1976ലാണ് തങ്ങള്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. വളരെ ചെറുപ്പത്തില്‍ മസ്ദൂറായി ജോലിയില്‍ കയറിയ അദ്ധേഹം കഠിനാധ്വാനം കൊണ്ട് വിവിധ തസ്തികകളില്‍ പടിപടിയായി ഉയര്‍ന്നു. 

   കാസര്‍കോട് എസ് ഡി ഒ റ്റിയില്‍ തുടങ്ങി 82 മുതല്‍ 87 വരെ കാസര്‍കോട് ഡി ഇ റ്റിയിലും 89 വരെ സി റ്റി ഒ യിലും തുടര്‍ന്നു. ഒരു വര്‍ഷത്തിലേറെ മഞ്ചേശ്വരം സബ് ഡിവിഷന്‍ ഓഫീസിലും രണ്ട് വര്‍ഷം കട്ടത്തടുക്ക എക്‌സ്‌ചേഞ്ചിലും  2010 വരെ ഏത്തടുക്ക എക്‌സ്‌ചേഞ്ചിലും സൈതലവി തങ്ങള്‍ സേവനം ചെയ്തു. 2010 ല്‍ കാസര്‍കോട് ടെലഫോണ്‍ ഭവനിലെത്തി റിട്ടയര്‍മെന്റ് വരെ തുടരുകയായിരുന്നു.  
   ലാന്റ് ഫോണുകള്‍ പോലും അധികം സജീവമല്ലാതിരുന്ന കാലഘട്ടത്തില്‍ ജോലിയിലെത്തിയ തങ്ങള്‍ ടെലകോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വളര്‍ച്ചയുടെ ഓരോ പടവും അടുത്ത് നിന്ന് അനുഭവിച്ച അപൂര്‍വ്വം ജീവനക്കാരിലൊരാളാണ്. 

  പിന്നീട് ബി എസ് എന്‍ എല്‍ എന്ന പേരില്‍ കമ്പനിയായി മാറിയപ്പോള്‍ സ്വകാര്യ മേഖലയുമായുള്ള മത്സരത്തില്‍ സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനത്തെ ശക്തിപ്പെടുത്താന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജീവനക്കാരുടെ കൂട്ടത്തില്‍ അലവി തങ്ങളുമുണ്ടായിരുന്നു.   അലവി തങ്ങളുടെ അര്‍പ്പണത്തിന് അംഗീകാരമായി 2012ലും 2016 ലും ബി എസ് എന്‍ എല്‍ ശാക്തീകരണത്തിന് മികച്ച ജീവനക്കാരനായി സ്വര്‍ണപ്പതക്കം ലഭിക്കുകയുണ്ടായി. 

   

പൊതു ജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന് കഠിനാദ്ധ്വാനം ചെയതതോടൊപ്പം ജീവനക്കാരുടെ അവകാശ പോരാട്ടങ്ങളിലും മുന്നില്‍ നിന്നു. ജീവനക്കാരുടെ യൂണിയനില്‍ സംസ്ഥാന കമ്മറ്റിയംഗം വരെയായി ഉയര്‍ന്ന സൈതലവി തങ്ങള്‍ നിലവില്‍ ബി എസ് എന്‍ എല്‍ നാഷണല്‍ യൂണിയനായ എഫ് എന്‍ ടി ഒയുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു. 
   പ്രഫഷനലുകളുടെ കൂട്ടായ്മയായ ഐ.പി എഫ് ജില്ലാ നിര്വാഹക സമിതിയംമാണ്. ജില്ലയിലെ വിവിധ ധാര്‍മിക സ്ഥാപനങ്ങളില്‍ ഭാരവാഹിത്വമുണ്ട്. 

    അലവി തങ്ങള്‍ക്ക് കണ്ണൂര്‍ എസ് എസ് എയില്‍  നല്‍കിയ  യാത്രയപ്പ് പരിപാടിയും കാസര്‍കോട് സഹപ്രവര്‍ത്തകര്‍  ഒരുക്കിയ യാത്രയയപ്പും വളരെ പ്രൗഢമായിരുന്നു

Leave A Reply