Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » മക്കാ മസ്ജിദ് സ്‌ഫോടനം: തെളിവുകളില്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു

മക്കാ മസ്ജിദ് സ്‌ഫോടനം: തെളിവുകളില്ല, എല്ലാ പ്രതികളെയും വെറുതെവിട്ടു

Written By Muhimmath News on Monday, 16 April 2018 | 12:35

ഹൈദരാബാദ്: മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. തെളിവുകളില്ലെന്ന് കാട്ടിയാണ് പ്രതികളെയെല്ലാം വെറുതെവിട്ടത്. ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ.എ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. 

സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് ഭായ് സോളങ്കി, രാജേന്ദര്‍ ചൗധരി, സന്ദീപ് ഡാങ്കെ, രാമചന്ദ്ര കല്‍സാങ്ക്രെ, സുനില്‍ ജോഷി എന്നിവരായിരുന്ന കേസിലെ പ്രതികള്‍. ഇവരെല്ലാം സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്. ഇതില്‍ സുനില്‍ ജോഷി, കല്‍സാങ്ക്ര, സന്ദീപ് ഡാങ്കെ എന്നിവര്‍ മരിച്ചു.
11 വര്‍ഷം മുന്‍പ് 2017 മെയ് 18നായിരുന്ന മക്കാ മസ്ജിദിലെ സ്‌ഫോടനം. വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved