Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിച്ചുവെന്ന് അമിത് ഷാ

മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിച്ചുവെന്ന് അമിത് ഷാ

Written By Muhimmath News on Friday, 6 April 2018 | 19:21


ന്യൂഡല്‍ഹി: ബിജെപിയുടെ സ്ഥാപക ദിനത്തില്‍ പ്രതിപക്ഷത്തെ താറടിച്ച് അമിത് ഷാ. മോദിയെ പേടിച്ച് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിച്ചുവെന്നാണ് മുംബൈയില്‍ നടന്ന ബിജെപിയുടെ 38ാമത് സ്ഥാപക ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ പ്രസംഗിച്ചത്. 

ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാന്‍ പുതിയ സഖ്യമുണ്ടാക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മോശം പദപ്രയോഗങ്ങളുപയോഗിച്ചാണ് അമിത് ഷാ പരാമര്‍ശിച്ചത്. പാമ്പിനോടും പൂച്ചയോടും പട്ടിയോടും വരെ  ഉപമിച്ചായിരുന്നു ഷായുടെ പ്രസംഗം.


'ബിജെപിയുടെ സുവര്‍ണ്ണയുഗം ഇതല്ല. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി സര്‍ക്കാര്‍ രൂപീകൃതമായാല്‍ മാത്രമേ ബിജെപിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കുകയുള്ളൂ. രാഹുലും പവാറും ഇത് കേള്‍ക്കണം. ഞങ്ങള്‍ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ല. ഇനി നിങ്ങള്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും ബിജെപി അത് അനുവദിക്കില്ല', അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


വെറും പത്ത് അംഗങ്ങളെ വെച്ച് തുടങ്ങിയ പാര്‍ട്ടിയാണ് ബിജെപിയെന്നും ഇപ്പോള്‍ 11 കോടി അംഗങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു. 


എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കുക്കുള്ള സംവരണം ഞങ്ങള്‍ തകര്‍ക്കുകയാണെന്നാണ് രാഹുല്‍ഗാന്ധിയും മറ്റും പറയുന്നത്. സംവരണ നയം ഞങ്ങള്‍ ഒരു കാരണവശാലും തകര്‍ക്കില്ല, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved