Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » അംഗഡിമുഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു.

അംഗഡിമുഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു.

Written By Muhimmath News on Sunday, 1 April 2018 | 18:14


അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനായി കാസറഗോഡ് ജില്ല വികസന പാക്കേജില്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടവും, എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസ്സും, സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യപകന്‍ അശോക ഡി, മോഹനന്‍ കെ എന്നിവര്‍ക്കുള്ള യാത്രയയപ്പും, സ്‌കൂള്‍ വാര്‍ഷികവും മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദു റസ്സാഖിന്റെ അധ്യക്ഷതയില്‍ പി കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ സ്‌കൂള്‍ വാര്‍ഷിക സപ്‌ളിമെന്റ് ദര്‍പ്പണം, സ്‌കൂള്‍ ഡോക്യുമെന്ററി ഓര്‍മ്മചെപ്പ് പ്രകാശനവും എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും, മംഗളൂര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നും റാങ്ക് കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുമുള്ള അനുമോദനവും നടന്നു. 

എം കെ ആനന്ദ, അസീസ് കൊട്ടൂടല്‍, ശിവപ്പ റൈ, എം അബ്ദുല്ല മുഗു, സുബണ്ണ ആള്‍വ, സുലൈമാന്‍ ഊജംപദവ്, മമത നാരായണന്‍, ഷീനു രാജ് കെ ജി, പി ഇബ്രാഹിം, പി മഹ്മൂദ്, അശോക ഡി, മോഹനന്‍ കെ സംസാരിച്ചു.
പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ സ്വാഗതവും, അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.


അംഗഡിമുഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വാര്‍ഷികവും,യാത്രയയപ്പും പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved