Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: പ്രതിസന്ധി നാളുകളില്‍ ജില്ലയില്‍ പ്രവര്‍ത്തകര്‍ക്ക് കര്‍മ്മാവേശം പകര്‍ന്ന് മുന്നില്‍ നിന്ന സ്‌നേഹ നിധിയായ പണ്ഡിതനെയാണ് എന്‍.എം ഉസ്മാന്‍  മുസ്‌ലിയാരുടെ വിയോഗത്തിലൂടെ ജില്ലക്ക് നഷ്ടമായത്. പ്രാസ്ഥാനിക സമ്മേളനങ്ങളിലും കൂട്ടായ്മകളിലും ഒരു വളണ്ടിയറെ പോലെ കാസര്‍കോടിന്റെ പരിസരങ്ങളില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉസ്മാന്‍ ഉസ്താദ് ഉണ്ടായിരുന്നു. കര്‍ണ്ണാടകയിലെ കുമ്പ്ര കട്ടത്തറില്‍ നിന്നും ദീനീ പ്രവര്‍ത്തനത്തിനായി ജില്ലയിലെത്തി അദ്ദേഹം മജല്‍ ജുമാ മസ്ജിദിലെ പ്രഥമ ഖത്തീബായിരുന്നു. 
പിന്നീട് ദീര്‍ഘ കാലം മൊഗ്രാല്‍ പുത്തൂര്‍ മൊഗറിലെ മതവൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആ നാടിന്റെ പേര് ചേര്‍ത്താണ് പിന്നീട് ഉസ്താദ് അറിയപ്പെട്ടത്. കാസര്‍കോട് താലൂക്കില്‍ സുന്നി സംഘടനകളുടെ വളര്‍ച്ചയില്‍ ഉസ്മാന്‍ ഉസ്താദിന് നിര്‍ണ്ണായക സ്ഥാനമുണ്ട്. ആദ്യ കാലത്ത് ജംഇയ്യത്തുല്‍ ഖുത്വബാഇല്‍ മുന്നിരയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് എസ് വൈ എസ്, പഞ്ചായത്ത് താലൂക്ക് ഘടകങ്ങളില്‍ പ്രധാന റോളുകളില്‍ പ്രവര്‍ത്തനം കാഴ്ച വെച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രംഗത്തും കാഴ്ച വെച്ചു. കുറേ കാലമായി പെരിയടുക്കം ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദില്‍ ഖത്തീബായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. അവിടെ പ്രതിമാസം നടക്കുന്ന ബദ് രിയ്യ മജ്‌ലിസിന്റെ മുഖ്യ സംഘാടകരിലൊരാളാണ്. കോട്ടക്കുന്ന് മര്‍ക്കസ് മൈമനില്‍ അസ്മാഉല്‍ ഹുസ്‌ന സദസ്സിനു നേതൃത്വം നല്‍കിയിരുന്നു. 




എണ്‍പതുകളുടെ അവസാനത്തില്‍ സുന്നി പ്രസ്ഥാന രംഗത്തുണ്ടായ ഭിന്നതകളില്‍ കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നി പ്രസ്ഥാനത്തില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ ധാരാളം പ്രയാസത്തെ നേരിട്ടിരുന്നു. 
മര്‍ക്കസ്, സഅദിയ്യ, മുഹിമ്മാത്ത്, സിറാജുല്‍ ഹുദാ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തകനായിരുന്നു. കാസര്‍കോട് താലൂക്ക് മുശാവറ അംഗം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍കോട് റൈഞ്ച് ട്രഷറര്‍, കോട്ടക്കുന്ന് മര്‍ക്കസ് മൈമന്‍ അമീര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. കുംബ്രയിലെ പരേതനായ മൊയ്തീന്‍ മുക്രിയായിരുന്നു പിതാവ്. 

Leave A Reply