Latest News :
Home » , , » വിനയത്തിന്റെ ആള്‍രൂപമാണ് ഉസ്മാന്‍ ഉസ്താദ്: ഹദ്ദാദ് തങ്ങള്‍

വിനയത്തിന്റെ ആള്‍രൂപമാണ് ഉസ്മാന്‍ ഉസ്താദ്: ഹദ്ദാദ് തങ്ങള്‍

Written By Muhimmath News on Wednesday, 4 April 2018 | 17:16


മൊഗ്രാല്‍ പുത്തൂര്‍: വിനയത്തിന്റെ ആള്‍രൂപമാണ് ഉസ്മാന്‍ ഉസ്താദ്. തന്റെ സ്വഭാവ മഹിമ കൊണ്ട് മൊഗ്രാല്‍ പുത്തൂരിന്റെ അഹ്ലുലുസ്സുന്നത്തുവല്‍ ജമാഅത്തിന്റെ കുടകീഴില്‍ നിര്‍ത്തിയ പണ്ഡിതന്‍ കൂടിയാണ്. കര്‍ണാടക ശിയായ ഉസ്മാന്‍ ഉസ്താദ് കാസര്‍കോടിന്റെ മണ്ണില്‍ തന്റെ കഴിവ് കൊണ്ട് അഹ്ലുലുസ്സുന്നയ്ക്ക് വലിയൊരു ആത്മീയ നേതൃത്വവും കൂടിയായിരുന്നു. ഉസ്മാന്‍ ഉസ്താദിന്റെ വിയോഗം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് നികത്താത്ത ഒരു വേദനയായി മാറി. മൊഗ്രാല്‍ പുത്തൂര്‍ മൊഗര്‍ താജുല്‍ ഉലമ നഗറില്‍ നടന്ന അനുസ്മരണ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മര്‍കസ് മൈമന്‍ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന്,സുലൈമാന്‍ സഖാഫി ദേശാങ്കുളം,അബ്ദുറസ്സാഖ് സഖാഫി കോട്ടക്കുന്ന് അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തി. സലാം സഅദി കോട്ടക്കുന്ന്, മുസ്ത്തഫ ഹനീഫി, സ്വാലിഹ് ജൗഹരി ഗട്ടമനേ,അബ്ദുദുള്ള മുസ്ലിയാര്‍, മന്‍സൂര്‍ മുസ്ലിയാര്‍, അഷ്‌റഫ് പുതിയങ്ങാടി, ഷാഫി പുഴക്കര, ജലാല്‍ കല്ലുവളുപ്പ്, സഈദ് മാസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. സാജിദ് മുസ്ലിയാര്‍ സ്വാഗതവും ഫാറൂഖ് മൊഗര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved