Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » നിര്‍മല്‍ കുമാറിലൂടെ റാഷിദ് വെളിച്ചം കാണുന്നു

നിര്‍മല്‍ കുമാറിലൂടെ റാഷിദ് വെളിച്ചം കാണുന്നു

Written By Muhimmath News on Monday, 9 April 2018 | 17:02


നമ്മള്‍ പലപ്പോഴും പറയുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള ഒരു പഴമൊഴിയാണ് 'കണ്ണ് നഷ്ടപ്പെടുമ്പോഴേ കണ്ണിന്റെ വിലയറിയൂ' എന്നത് 
എന്നാല്‍ രണ്ട് കണ്ണുകളും നഷ്ടപ്പെട്ട് അതിന്റെ വിലയെന്താണെന്ന് ആവോളം മനസ്സിലാക്കിയ ഒരാളാണ് കാസര്‍ക്കോട് ജില്ലയിലെ കുമ്പഡാജെ പഞ്ചായത്തില്‍പ്പെട്ട കറുവല്‍ത്തടുക്ക കെ.പി ശംഷുദ്ധീന്‍ മുസ് ലിയാറുടെ മകനായ റാഷിദ് എന്ന വിദ്യാര്‍ത്ഥി.
സജീവ സുന്നി പ്രവര്‍ത്തകനും സുന്നീ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ് എസ് എഫ്)ന്റെ കറുവല്‍ത്തടുക്ക യൂനിറ്റ് സെക്രട്ടറിയുമായ റാഷിദിന് കൊച്ചുനാളിലെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു നാട്ടിലും മംഗലാപുരത്തുമടക്കം പല ആശുപത്രികളിലും ചികിത്സിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒന്നര വര്‍ഷത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടെ കണ്ണിന്റെ കൃഷ്ണ മണിയില്‍ കുരു പൊലെ പ്രത്യക്ഷപ്പെട്ടു കണ്ണടക്കാന്‍ പറ്റാത്ത അവസ്ഥ ഒന്നുറങ്ങാന്‍ പോലും പറ്റാത്ത,ദിവസങ്ങള്‍.
അതിന്ന് ശേഷമാണ് കോയമ്പത്തൂരിലേക്ക് റഫര്‍ ചെയ്തത്.കണ്ണ് മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന മറുപടിക്ക് മുന്നില്‍ പകച്ചു നിന്നു പോയ രക്ഷിതാക്കള്‍. 2013 ല്‍ ഒരു കണ്ണ് മാറ്റി വെച്ചു ആരുടെയോ ഔദാര്യം കൊണ്ട് പുത്തന്‍ കാഴചകളിലേക്ക് വെളിച്ചം വീശിയപ്പോള്‍ വിധി വീണ്ടും റാഷിദിനെ പരീക്ഷിക്കുകയായിരുന്നു മറ്റെ കണ്ണിന്റെയും കാഴ്ച നഷ്‌പ്പെട്ടു
ഒരു കണ്ണില്‍ ഇരുട്ട് നിറച്ച് വീണ്ടും വര്‍ഷങ്ങളുടെ കാത്തിരിപ്പ്.

2016 ല്‍ കോയമ്പത്തൂര്‍ കൊങ്ങനാട് ആര്‍ട് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിര്‍മ്മല്‍ കുമാര്‍ എന്ന പതിനേഴ്കാരന്റെ കണ്ണിലൂടെ നിറമുള്ള കാഴ്ചകളും മധുരമുള്ള സ്വപ്നങ്ങളുമായ് റാഷിദ് നമ്മോടൊപ്പമുണ്ട്.
ഒരു ബൈക്ക് അപകടത്തെ തുടര്‍ന്ന് മസ്തിസ്‌ക മരണം സംഭവിച്ച നിര്‍മ്മല്‍ കുമാറിന്റെ,വൃക്ക, കരള്‍, കണ്ണ്, ഹൃദയം എന്നീ അവയങ്ങള്‍ ധാനം ചെയ്തപ്പോഴാണ് കണ്ണ് റാഷിദിന് ലഭിച്ചത്. വിവിധഘട്ടങ്ങളില്‍ സഹായവും പിന്തുണയും നല്‍കി സഹായിച്ചസഹകരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ മനസ്സോടെ ചെലവേറിയ ഈ കണ്ണ് മാറ്റിവെക്കാനുള്ള ചികിത്സക്ക് സാമ്പത്തികമായി സഹായിച്ച കുമ്പടാജ പഞ്ചായത്തിലെ നല്ലവരായ ദീനീ സ്‌നേഹികള്‍, കറുവല്‍ത്തടുക്ക  യൂനിറ്റിലെ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, എന്‍ എച്ച് എസ് എസ്.ബദിയടുക്കയിലെ ടീച്ചേര്‍സ് അസോസിയേഷന്‍, മറ്റു സംഘനടാ പ്രവര്‍ത്തകരോടും പറഞ്ഞാല്‍ തീരാത്ത കടപ്പാടുമായ്. കാഴ്ചകള്‍ നിറം മങ്ങി  വിദ്യാഭ്യാസം വഴിമുട്ടി ഭാവി ഇരുളടഞ്ഞു പോവുമെന്ന് ഭയപ്പെട്ട നാളുകളില്‍  പ്രതീക്ഷകളും പിന്തുണയും നല്‍കി എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായ് സഹായിച്ച പെരഡാല നവജീവന്‍ ഹയര്‍ സെക്കന്ററീ സ്‌കൂള്‍ അധ്യാപകര്‍ അടക്കമുള്ള സഹകാരികള്‍ക്ക് നന്ദി.. എന്ന രണ്ട് വാക്കില്‍ ഒതുക്കാതെ ദൈവം നന്മ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒപ്പം ജീവകാരുണ്യ,സാമൂഹിക,സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാനിധ്യമായി... കൂടുതല്‍ ചുറുചുറുക്കോടെ തിളങ്ങി നില്‍ക്കാന്‍ റാഷിദിന്ന് കഴിയട്ടെ എന്ന് ആശംസിക്കുന്നു 
ജീവിതാന്ത്യം വരെ ഈ സന്തോഷം നില നില്‍ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം,

- അബ്ദുല്ല അക്കര
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved