Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , , » ടൊറന്റോയില്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി; 10 പേര്‍ മരിച്ചു

ടൊറന്റോയില്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി; 10 പേര്‍ മരിച്ചു

Written By Muhimmath News on Tuesday, 24 April 2018 | 11:02

ടൊറന്റോ: കാനഡയിലെ ടൊറന്റോയില്‍ തിരക്കേറിയ നഗരത്തില്‍ അജ്ഞാതന്‍ ജനക്കൂട്ടത്തിനിടയിലേക്കു വാന്‍ ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. 'എന്നെ വെടിവെക്കൂ' എന്നാക്രോശിച്ച് കൊണ്ട് വാന്‍ 25 കാരനായ ഡ്രൈവര്‍ പാഞ്ഞെടുത്തെങ്കിലും പോലീസ് കീഴടക്കി. ഫിഞ്ച് ആന്‍ഡ് യംഗ് സ്ട്രീറ്റിന് സമീപം ഇന്ത്യന്‍ സമയം രാത്രി 11നാണ് ആക്രമണമുണ്ടായത്. 

എന്നാല്‍ ടൊറന്റോയിലെ താമസക്കാരനായ യുവാവിന്റെ അക്രമത്തിന് പിന്നിലെ ഉദ്ദേശ്യമെന്തായിരുന്നുവെന്നതിനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. വാന്‍്രൈഡവര്‍ ഒറ്റക്കാണോ അതോ പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നു പറയാറായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഭീകരാക്രമണത്തിനുള്ള സാധ്യത തള്ളുന്നില്ലെന്നു ദൃക്‌സാക്ഷിയായ അലി ഷക്കീര്‍ എന്നയാള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved