Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » » മണല്‍ കടത്ത് വിവരം പൊലീസിന് നല്‍കിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. നേതാവിനെ മര്‍ദ്ദിച്ചു

മണല്‍ കടത്ത് വിവരം പൊലീസിന് നല്‍കിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. നേതാവിനെ മര്‍ദ്ദിച്ചു

Written By Muhimmath News on Sunday, 22 April 2018 | 16:55


കുമ്പള: മണല്‍ കടത്ത് വിവരം പൊലീസിന് നല്‍കിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. ബ്രാഞ്ച് സെക്രട്ടറിയെ മര്‍ദ്ദിച്ചതായി പരാതി. ആരിക്കാടി പി.കെ നഗറിലെ ഡി.വൈ.എഫ്.ഐ. ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ലത്തിഫി(38)നാണ് മര്‍ദ്ദനമേറ്റത്. ലത്തീഫിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

ഒളയത്തെ അനധികൃത കടവില്‍ കുമ്പള പൊലീസ് പല പ്രാവശ്യം പരിശോധന നടത്തിയിരുന്നു. മണല്‍ കടത്തിയ വിവരം പൊലീസിനെ അറിയിച്ചത് ലത്തിഫാണെന്ന് ആരോപിച്ച് ഇന്നലെ രാത്രി ഒളയത്ത് വെച്ച് ഒരാള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved