Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: ഡിസിസി നേതൃത്വത്തിന്റെയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ഹിന്ദു സമ്മേളനത്തില്‍. വിശ്വഹിന്ദു പരിഷത്തും ഭജ്‌രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്. 

സനാതന ഹൈന്ദവ പാരമ്പര്യത്തിന്റെ അന്തസത്ത വീണ്ടെടുക്കുകയെന്നതാണ് സമ്മേളന ലക്ഷ്യം. ഇതിന് മുന്നോടിയായി വര്‍ഗീയ വിഷം ചീറ്റുന്ന മുദ്രാവാക്യവുമായി പ്രകടനവും നടന്നിരുന്നു.

ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നാണ് കൃഷ്ണഭട്ടിന്റെ പ്രതികരണം. അധ്യക്ഷ പ്രസംഗത്തില്‍ കൃഷ്ണഭട്ട് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 
തീവ്രഹിന്ദുത്വവാദിയായ മധ്യപ്രദേശിയിലെ യുവ സന്യാസിനി ബാലസരസ്വതിയാണ് ഹിന്ദുസമാജോത്സവം ഉദ്ഘാടനം ചെയ്തത്. ഒടിയൂര്‍ ഗുരുദത്ത, ഗുരുദേവാനന്ദ സ്വാമി, ഉത്തരകാശിയിലെ രാമചന്ദ്ര സ്വാമിതുടങ്ങിയ സംഘപരിവാര്‍ സന്യാസിമാരായിരുന്നു ആശംസ അര്‍പ്പിക്കാനെത്തിയത്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കൃഷ്ണഭട്ടിന് അഭിവാദ്യം അര്‍പ്പിച്ച്‌ബോര്‍ഡും സ്ഥാപിച്ചിരുന്നു.

ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നേല്‍ ഹിന്ദുസമ്മേളനത്തില്‍ നിന്ന് കൃഷ്ണഭട്ട് വിട്ടുനില്‍ക്കുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ കൃഷ്ണഭട്ട് തീരുമാനം പുന:പരിശോധിക്കാന്‍ തയ്യാറായില്ല. 
കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്ത യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടി ലീഗിനെയും വെട്ടിലാക്കി. ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.

19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിനും ലീഗിനും അഞ്ച് വീതം സീറ്റാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളുണ്ട്. സിപിഐ എമ്മിന് ഒരംഗമാണുള്ളത്. പുറത്താക്കിയാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന ഉറപ്പ് ബിജെപി നേതൃത്വത്തില്‍ നിന്ന് കൃഷ്ണഭട്ടിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൃഷ്ണഭട്ടിനെതിരെ നടപടിക്ക് കോണ്‍ഗ്രസ് മുതിരില്ല.

Leave A Reply