Latest News :
...
Home » , , , , » ഓണ്‍ലൈയിന്‍ ഗെയിമിന് ഇരയായി; ബംഗളൂരുവില്‍ മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

ഓണ്‍ലൈയിന്‍ ഗെയിമിന് ഇരയായി; ബംഗളൂരുവില്‍ മലയാളി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

Written By Muhimmath News on Wednesday, 18 April 2018 | 18:39


പാലക്കാട്: ഭീതിവിതച്ച ബ്ലൂവെയില്‍ ഗെയിമിന് ശേഷം യുവാക്കള്‍ക്കിടയില്‍ മറ്റൊരു ഗെയിം കൂടി മരണക്കെണി ഒരുക്കുന്നു. അയേണ്‍ബട്ട് എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് ചാലഞ്ചിനായി പുറപ്പെട്ട മലയാളി വിദ്യാര്‍ഥി ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയും പാമ്പാട് നെഹ്‌റു കോളജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ മിഥുന്‍ ഘോഷാണ് മരിച്ചത്. മിഥുന്‍ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.


അയണ്‍ബട്ട് എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ ചാലഞ്ച് ഏറ്റെടുത്ത് മിഥുന്‍ നടത്തിയ ബൈക്ക് യാത്രയാണ് അന്ത്യയാത്രയായത്. 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്നതായിരുന്നു ഗെയിം അഡ്മിന്‍ മുന്നോട്ടുവെച്ച ചാലഞ്ച്. ഇത് പൂര്‍ത്തീകരിക്കാന്‍ ആദ്യം ബംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനാണ് മിഥുന്‍ പദ്ധതിയിട്ടത്. ഇതിനായി കോയമ്പത്തൂരില്‍ പോകുന്നുവെന്ന് പറഞ്ഞ് മിഥുന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ബംഗളൂരുവിലേക്ക് തിരിച്ചു. എന്നാല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗില്‍വെച്ച് മിഥുന്‍ അപകടത്തില്‍പെടുകയായിരുന്നു.

ബൈക്ക് ഓടിച്ച് തുടങ്ങുമ്പോഴുള്ള മീറ്റര്‍ റീഡിംഗും യാത്ര അവസാനിച്ച ശേഷമുള്ള മിറ്റര്‍ റീഡിംഗും ഓണ്‍ലൈന്‍ വഴി അയച്ചുകൊടുക്കണമെന്നാണ് ഗെയിമിലെ നിര്‍ദേശം. മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില രേഖകളാണ് മിഥുന്‍ അയേണ്‍ബട്ട് എന്ന ഗെയിമിന് അടിമയായിരന്നുവെന്ന് വ്യക്തമായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved