Latest News :
Home » , » ബാര്‍ കോഴക്കേസ് പരിഗണനക്കിടെ നാടകീയ രംഗങ്ങള്‍

ബാര്‍ കോഴക്കേസ് പരിഗണനക്കിടെ നാടകീയ രംഗങ്ങള്‍

Written By Muhimmath News on Thursday, 12 April 2018 | 12:37
























തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസ് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നാടകീയ രംഗങ്ങള്‍. വിജിലന്‍സിന് വേണ്ടി ഹാജരാവുന്ന അഭിഭാഷകനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനാണ് വിജിലന്‍സിന് വേണ്ടി ഹാജരായത്. എന്നാല്‍ ഇതിനെ വിജിലന്‍സിന്റെ തന്നെ നിയമോപദേശകന്‍ എതിര്‍ത്തു. ഇതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകനും കോടതിയില്‍ ആവശ്യപ്പെട്ടു.
ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാവണമെന്ന് പറയാന്‍ പ്രതിക്ക് കഴിയുമോയെന്നും കോടതി ചോദിച്ചു. തുടര്‍ന്ന്, അഭിഭാഷകരുടെ കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കേസ് ജൂണ്‍ 6ന് പരിഗണിക്കാനായി മാറ്റി.

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ആറ് ഹര്‍ജികളാണ് ബാര്‍ കോഴക്കേസ് പരിഗണിച്ച തിരുവന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, ബിജെപി എംപി വി. മുരളീധന്‍, ബാറുടമ ബിജു രമേശ് എന്നിവരാണ് റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് മാണിക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മാണി കോഴ വാങ്ങിയെന്നായിരുന്നു ആരോപണം

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved