Latest News :
...
Home » , » മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ബുര്‍ദ മജ്‌ലിസും അജ്മീര്‍ ആണ്ട് നേര്‍ച്ചയും ഏപ്രില്‍ 15 ന് ബാറഡുക്കയില്‍

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ബുര്‍ദ മജ്‌ലിസും അജ്മീര്‍ ആണ്ട് നേര്‍ച്ചയും ഏപ്രില്‍ 15 ന് ബാറഡുക്കയില്‍

Written By Muhimmath News on Friday, 13 April 2018 | 10:40

ബാറഡുക്ക: കേരള മുസ്ലിം ജമാഅത്, SYS, SSF ബാറഡുക്ക ഹിദായത്ത് നഗര്‍ യൂണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യ വാര്‍ഷികവും ബുര്‍ദ മജ്‌ലിസും അജ്മീര്‍ ആണ്ട് നേര്‍ച്ചയും ഏപ്രില്‍ 15 ന് ബാറഡുക്ക ഹിദായത്ത് നഗറില്‍ വെച്ച് നടക്കും. 

സയ്യിദ് യു. പി. എസ് അലവികോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ മഗ്‌രിബ് നിസ്‌കാരനന്തരം  ബുര്‍ദ മജ്‌ലിസിനു 
നിസാര്‍ ഖുതുബി അല്‍ഹാദി മടവൂര്‍ നേതൃത്വം നല്‍കും. 

ഷാഹിന്‍ ബാബു താനൂര്‍ ഇശല്‍ വിരുന്ന് അവതരിപ്പിക്കും. നാത്ത് ഖാന്‍ സലീം ഖാദ്‌രി ഉജിരെ നാഅത് ശരീഫിന് നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ ആലുര്‍ തങ്ങളുടെ കൂട്ടുപ്രാര്‍ത്ഥനയോടെ പരിപാടി സമാപ്തി കുറിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved