Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page
ആലൂര്‍: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ വേനല്‍ മഴയില്‍ താത്കാലിക തടയണ തകര്‍ന്നു. രണ്ട് പതിറ്റാണ്ടോളമായി ജല അതോറ്ററിയുടെ താത്കാലിക തടയണ ആലൂരില്‍ ഓരോ വര്‍ഷവും നിര്‍മ്മിക്കുന്നത്. ഇത് വേനല്‍ മഴയില്‍ തകര്‍ന്നുപോവുകയ്യും ചെയ്യുന്നു.ഇതിന് വേണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും ചിലവാക്കുന്നത് ലക്ഷങ്ങളാണ്. 

വര്‍ഷങ്ങളായി സ്ഥിരം തടയണയുടെ പണി നിര്‍ത്തിയിട്ട്, പല തവണയായ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ മാറ്റി വെക്കുന്നത്. ഇതുവരെ സ്ഥിരം തടയണയുടെ പണി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരുടെ  അനാസ്ഥ  കാരണമാണ് സ്ഥിരം തടയണയ്ക്ക് ഭീഷണി ആകുന്നത്.

ഓരോ വര്‍ഷവും തത്കാലിക തടയണ നിര്‍മ്മിക്കുന്നത് പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് കൊണ്ടാണ്. ഈ പ്ലാസ്റ്റിക്ക് ചാക്ക് പയസ്വിനി പുഴയെ നശിപ്പിക്കുന്നു. കാസര്‍ഗോഡ് നഗരത്തിലും സമീപ പഞ്ചയത്തിേേലക്കും കുടിവെള്ളത്തിന് വേണ്ടിയാണ് വേലിയേറ്റതിന് ഉപ്പ്‌വെള്ളം തടയാന്‍ ആലൂരില്‍ താത്കാലിക തടയണ നിര്‍മ്മിക്കുന്നത്. ബാവിക്കരയില്‍ നിന്നാണ് ജലം സംഭരിക്കുന്നത്.

Leave A Reply