Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

ബായാര്‍: രാജ്യത്തെ നിയമവാഴ്ചകളെ ചവിട്ടിത്താഴ്ത്തുന്നവരേയും അവഹേളിക്കുന്നവരേയും ഒറ്റപ്പെടുത്തണമെന്ന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചി ക്കോയ അല്‍ ബുഖാരി ബായാര്‍ തങ്ങള്‍ പറഞ്ഞു. പതിനായിരങ്ങള്‍ സംബന്ധിച്ച ബായാര്‍ സ്വലാത്ത് മജ്‌ലിസിന്ന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു തങ്ങള്‍. ജനാതിപത്യ പൂര്‍ത്തീകരണത്തിന് മതസൗഹാര്‍ദം നിലനിര്‍ത്തണം. കാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ഏല്‍ക്കേണ്ടിവന്ന കിരാതമായ പീഠനവും കൊലയും ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതും ഇന്ത്യക്ക് അപമാനവുമാണ്. പ്രസ്തുത കേസില്‍ പെട്ട നരാധമന്മാര്‍ക്ക് ഏറ്റവും ഉയര്‍ന്ന ശിക്ഷ നല്‍കണം. മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത് പോലെ ഈ കേസും വഴിതെറ്റിപോകരുത്. തങ്ങള്‍ ആവശ്യപ്പെട്ടു. 

സ്ത്രീകളോടും കുട്ടികളോടും മാന്യമായ രീതിയില്‍ പെരുമാറാന്‍ നാം പഠിക്കണം. സ്ത്രീകളെ അപമാനിക്കാനോ ഇകഴ്ത്താനോ അല്ല, മറിച്ച് അവരുടെ സംരക്ഷണമാണ് ഇസ്‌ലാമിക നിയമങ്ങള്‍ അനുശാസിക്കുന്നതെന്നും തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ ബാഖവി ഇരിമ്പുഴി, അബ്ദുല്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ജബ്ബാര്‍ സഖാഫി പാത്തൂര്‍, സിദ്ദീഖ് സഖാ ഫി ബായാര്‍, മാനുപ്പ ഹാജി വൈലത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, ഉമര്‍ സഖാഫി കര്‍ണ്ണൂര്‍, സിദ്ധീഖ് ഹാജി മംഗലാപുരം, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, സ്വാദിഖ് ആവളം, നിയാസ് സഖാഫി ആനക്കല്‍, മുഹമ്മദ് എം പി, അബ്ദുല്‍റസ്സാഖ് മദനി, ഉമര്‍ മദനി കനിയാല, യൂസുഫ് സഖാഫി കനിയാല തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave A Reply