Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » » ശ്രീജിത്തിന്റെ മരണം: വാരാപ്പുഴ എസ്‌ഐ പ്രതിയായേക്കും

ശ്രീജിത്തിന്റെ മരണം: വാരാപ്പുഴ എസ്‌ഐ പ്രതിയായേക്കും

Written By Muhimmath News on Thursday, 12 April 2018 | 16:53


കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ വാരാപ്പുഴ എസ്‌ഐ ദീപക്കിനെ പ്രതി ചേര്‍ത്തേക്കും. എസ്.ഐ ദീപക്കിനും നാല് പോലീസുകാര്‍ക്കും എതിരെ അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ, സസ്‌പെന്‍ഷനിലായ മൂന്ന് പോലീസുകാര്‍ക്ക് പുറമേയാണിത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പുറമെയാണ് നാല് പോലീസുകാര്‍ക്കെതിരെയുള്ള നടപടി. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.

എസ്‌ഐ ദീപക്ക് അടക്കമുള്ള പോലീസുകാര്‍ ശ്രീജിത്തിന ക്രൂരമായി മര്‍ദിച്ചെന്ന് മാതാവും ബന്ധുക്കളും ആരോപിച്ചിരുന്നു. ശ്രീജിത്തിന് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ആലുവ പോലീസ് ക്ലബില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ വിശദമായ അന്വേഷണമാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved