Saturday, 28 April 2018

ഇടിമിന്നലേറ്റ് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

വെള്ളരിക്കുണ്ട്: ഇടിമിന്നലേറ്റു പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ബളാല്‍ മരുതുകുളം കുന്നിലെ താഴത്തുവീട്ടില്‍ കമലയുടെ മകന്‍ എം സുധീഷ്(17) ആണു മരിച്ചത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് സുധീഷ്.

വെള്ളിയാഴ്ച വൈകിട്ട് വീട്ടിനടുത്തുവെച്ചാണ് മിന്നലേറ്റത്. ബോധരഹിതനായി വീണ സുധീഷിനെ ഉടന്‍ വെള്ളരിക്കുണ്ടിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: സുനിത. 


SHARE THIS

Author:

0 التعليقات: