Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

കണ്ണൂര്‍: ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച കണ്ണൂര്‍ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച്  ബുക്ക്‌ബെറി ഇന്ത്യ ബുക്ക്‌സ് പ്രസിദ്ധീകരിച്ച സഹര്‍ അഹമ്മദിന്റെ 'പൂക്കാതെ പോയ വസന്തം' എന്ന കവിതാസമാഹാരത്തിന്റെ രണ്ടാം പതിപ്പ് കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കെ.ടി ബാബുരാജ് പ്രശസ്ത കഥാകൃത്ത് ഹരിദാസ് കരിവെള്ളൂരിന് നല്‍കി പ്രകാശനം ചെയ്തു. 

ഹൃദയത്തെ നോവിപ്പിക്കുന്നതോ, അനുഭവിപ്പിക്കുന്നതോ, അനുഭൂതി പകരുന്നതോ ആയിട്ടുള്ള ഒട്ടേറെ കാഴ്ച്ചകളും, ദൃശ്യങ്ങളും, അനുഭവങ്ങളുമാണ് തന്റെ കവിതയ്ക്ക് സഹര്‍ അഹമ്മദ് വിഷയമാക്കിയിട്ടുള്ളത്. സ്വന്തം ആത്മാവിനെ തൊട്ടറിഞ്ഞു അതിന്റെ ഭാഷയെ ആവിഷ്‌കരിക്കുവാനുള്ള ഒരു സാക്ഷ്യം പൂക്കാതെ പോയ വസന്തം എന്ന കവിതാസമാഹാരത്തില്‍ ഉടനീളം കാണാനുണ്ട്. പ്രത്യക്ഷമായ ഒരു രാഷ്ട്രീയത്തെ പരോക്ഷമായി കവിതയിലൂടെ വിമര്‍ശിക്കുന്ന ഒരു രീതി ഈ കവിതാസമാഹാരത്തിലെ പല കവിതകളിലുമുണ്ട് എന്ന് കെ.ടി ബാബുരാജ് അഭിപ്രായപ്പെട്ടു.

ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ ആണെങ്കില്‍ പോലും നമ്മുടെ സമൂഹത്തില്‍ വലിയ പ്രാധാന്യമുണ്ടാവുന്ന കാര്യങ്ങളെ കുറിച്ചാണ് സഹര്‍ തന്റെ കവിതയില്‍ എഴുതുന്നതെന്ന് ഹരിദാസ് കരിവെള്ളൂര്‍ പറഞ്ഞു.

അജേഷ് നല്ലാഞ്ചി പുസ്തക പരിചയം നടത്തി. ഇയ്യ വളപട്ടണം, ജിജില്‍ കെ.വി എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റുഷ്ദി, നൗഷാദ് തമ്പുരാന്‍ക്കണ്ടി, റിയാസ് പൊന്‍മാണിച്ചി, ഫൈസല്‍ കുട്ടിയാപ്പ്രത്ത് , സാബിര്‍ വളപട്ടണം, പ്രസാദ് കൂടാളി, മൊയ്തു മായിച്ചാന്‍ കുന്ന് എന്നിവര്‍ പങ്കെടുത്തു. സഹര്‍ അഹമ്മദ് മറുപടി പറഞ്ഞു.

Leave A Reply