Latest News :
...
Home » » ബ്രദേര്‍സ് ബൈത്തുറഹ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു

ബ്രദേര്‍സ് ബൈത്തുറഹ്മ ബ്രോഷര്‍ പ്രകാശനം ചെയ്തു

Written By Muhimmath News on Sunday, 8 April 2018 | 10:48


അബൂദാബി: കാഞ്ഞങ്ങാട് വടകരുക്ക് ബ്രദേര്‍സ് ക്ലബ്ബ് നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മ താക്കോല്‍ദാനത്തിന്റെയും  മതവിജ്ഞാന സദസിന്റെയും  ബ്രോഷര്‍ സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനി എം ഡി അബൂബക്കര്‍ കുറ്റിക്കോലും കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം സി ഖമറുദ്ദീനും ചേര്‍ന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ പ്രകാശനം ചെയ്തു.  

കാഞ്ഞങ്ങട് നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജാഫര്‍ അദ്യക്ഷം വഹിച്ച യോഗത്തില്‍ എം സി ഖമറുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. പി കെ അഹമദ്, എം എം നാസര്‍,  കെ കെ സുബൈര്‍,  റിയാസ് സി കെ, ഇ സലീം, എം കെ മന്‍സൂര്‍, നാസര്‍, സലാം പി,  നിയാസ് സി കെ,  ഇല്യാസ് ബല്ല, ഹനീഫ ടി കെ, എന്നിവര്‍ പ്രസംഗിച്ചു. സി കെ സലാം നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved