Latest News :
Home » , » ലഹരി വിരുദ്ധ ക്യാമ്പ് 13ന് മൊഗ്രാല്‍ സുന്നി സെന്ററില്‍

ലഹരി വിരുദ്ധ ക്യാമ്പ് 13ന് മൊഗ്രാല്‍ സുന്നി സെന്ററില്‍

Written By Muhimmath News on Sunday, 8 April 2018 | 12:12


മൊഗ്രാല്‍: ലഹരി വിരുദ്ധ ക്യാമ്പ് ഏപ്രില്‍ 13ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 മുതല്‍ 6:00മണി വരെ മൊഗ്രാല്‍ സുന്നി സെന്ററില്‍ നടക്കും

ഹാമിദ് ഗസ്സാലി മൊഗ്രാല്‍ അധ്യക്ഷന്‍ വഹിക്കുന്ന പരിപാടി കുമ്പള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ. കെ. പ്രേംസദന്‍ ഉദ്ഘാടനം ചെയ്യും. ജാഫര്‍ സ്വാദിഖ് ആവളം ക്ലാസ്സിന് നേതൃത്വം നല്‍കും.

വി.പി. അബ്ദുല്‍ ഖാദിര്‍ ഹാജി, സിദ്ദീഖ് റഹ്മാന്‍ മൊഗ്രാല്‍, നാസിര്‍ മൊഗ്രാല്‍,റിയാസ് മൊഗ്രാല്‍,മുഹമ്മദ് കെ.പി.സ്മാര്‍ട്ട്  എന്നിവര്‍ സംസാരിക്കും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ നസ്വീഹത്തും കൂട്ടുപ്രാര്‍ത്ഥനയും നടത്തും.

ഹാഫിസ് അബ്ദുല്ല മുഹാസ് സ്വാഗതവും മഹ്മൂദ് മുസ്‌ലിയാര്‍ നന്ദിയും ആശംസിക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved