Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

കാസര്‍ഗോഡ്: ചെമ്മനാട് സി ജെ ഇ എം സ്‌കൂള്‍ മാനേജരെന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ പ്രമുഖ പ്രഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ സി എല്‍ ഹമീദിനെ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും പി ടി എ യും ആദരിച്ചു. ആദരിക്കല്‍ ചടങ്ങും ഉപഹാര സമര്‍പ്പണവും പ്രസ് ക്ലബ് പ്രസിഡന്റ്‌ ടി എ ഷാഫി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ജമാ അത്ത് കമ്മിറ്റി പ്രസിഡന്റും മുന്‍ മന്ത്രിയുമായ സി ടി അഹമ്മദലി മുഖ്യാഥിതിയായി.  

ഇരുപതു വര്‍ഷത്തിലധികം സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന മിസിരിയക്കുള്ള പി ടി എ യുടെ ഉപഹാരം സി ടി അഹമ്മദലി സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍, കണ്‍വീനര്‍, പി ടി എ പ്രസിഡന്റ്  എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രസ് ക്ലബ് പ്രസിഡന്റ്‌ സമ്മാനിച്ചു. പി ടി എ  പ്രസിഡന്റ്‌ അഷറഫ് കൈന്താര്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. 

സി എല്‍ ഹമീദ്,  ജമാ അത്ത് സെക്രട്ടറി സി എച് സാജു, നൗഷാദ് ആലിചേരി, കെ വി ശൈലജ, പി എച് അസ്മ, അമീര്‍ അലി സി എച് സംസാരിച്ചു.

Leave A Reply