Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
പൂനെ: ഭിമ കൊറേഗാവ് അക്രമികള്‍ക്കെതിരെ മൊഴി നല്‍കിയ ദലിത് പെണ്‍കുട്ടി പൂജ സാകതിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 വയസ്സുകാരിയായ പൂജയെ വീടിന് സമീപത്തുള്ള കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കാണാതായ പൂജയെ ഞായറാഴ്ച രാവിലെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അക്രമികള്‍ക്കെതിരെ നല്‍കി മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പൂജക്ക് കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

അതേസമയം, പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിലാസ് ശ്രീധര്‍ വേദ്പദക്, ഗണേഷ് വിലാസ് പതക് എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ മേല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഭിമ കൊറേഗാവിലെ സംഘര്‍ഷത്തിനിടെ ജനുവരി ഒന്നിന് പൂജയുടെ വീടിന് അക്രമികള്‍ തീവെച്ചിരുന്നു. തുടര്‍ന്ന് പൂജ അക്രമികള്‍ക്കെതിരെ പൊലിസിന് മൊഴി നല്‍കി.

ഭിമ കൊറേഗാവ് യുദ്ധത്തിന്റെ 200ാം വാര്‍ഷിക ആഘോഷത്തിനിടെ ദലിതര്‍ നടത്തിയ റാലിക്ക് നേരെ ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനിടെയാണ് പൂജയുടെ വീട് തകര്‍ക്കപ്പെട്ടത്.

Leave A Reply