ദുബൈ: വൈജ്ഞാനിക, സേവനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്ന മഞ്ചേരി ഹികമിയ്യയുടെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് ദുബൈ അബൂ ഹൈല്‍ ആസ്താനത്ത് നടന്ന ഐക്യ ദാര്‍ഡ്യ സംഗമം പ്രൗഡമായി.

സമസ്ത സെക്ക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മുഖ്യാതിഥിയായി. ഹസ്സന് ബാഖവി പല്ലാര്‍, മുസ്തഫ ദാരിമി വിളയൂര്‍,
അബ്ദുല്‍ സലാം സഖാഫി വെള്ളലശ്ശേരി, അബ്ദുല്‍ ഹയ്യ് അഹ് സനി, മുഹയദ്ധീന്‍ കുട്ടി സഖാഫി പുകയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സുലൈമാന്‍ കന്മനം സ്വാഗതവും ഖാലിദ് കൊളപ്പുറം നന്ദിയും പറഞ്ഞു