Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » » തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പില്‍ തീപിടുത്തം; ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി വര്‍ക് ഷോപ്പില്‍ തീപിടുത്തം; ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം

Written By Muhimmath News on Tuesday, 24 April 2018 | 18:09


തിരുവന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ടെ കെ.എസ്.ആര്‍.ടി.സിയുടെ സെന്‍ട്രല്‍ വര്‍ക് ഷോപ്പില്‍ വന്‍ തീപിടുത്തം. ലേലം ചെയ്യാനായി മാറ്റിയിട്ടിരുന്ന ടയര്‍ ട്യൂബുകള്‍ക്ക് തീപിടിച്ചതാണ് അപകട കാരണം.

ലേലം ചെയ്യയാനുള്ള സാധനങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീപ്പൊരി പടര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് ടണ്ണോളം ടയര്‍ ട്യൂബുകള്‍ ഇവിടെ കൂട്ടിയിട്ടിരുന്നു. അപകടമുണ്ടായ ഉടനെ തൊട്ടടുത്ത 220 കെ.വി ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തതുകൊണ്ട് വന്‍ദുരന്തം ഒഴിവായി. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കാക്കുന്നത്.

തീപിടുത്തം രണ്ട് മണിക്കൂറുകളോളം ശ്രമിച്ചാണ് നിയന്ത്രണ വിധേയമാക്കിയത്. എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ അണച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved