പുത്തിഗെ: മത സൗഹാര്‍ദ്ധവും സമാധാനവും ആഗ്രഹിക്കുകയും ഭരണഘടന അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന മുഴുവന്‍ പൗരന്മാരെയും ആശ്ചര്യപ്പെടുത്തുന്നതാണ് കത്വാ, ഉന്നാവോ അടക്കമുള്ള സംഭവങ്ങളെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫാറുഖ് നഈമി പറഞ്ഞു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക് മുഹിമ്മാത്ത് സനദ് ദാന സമ്മേളന ഭാഗമായി സംഘടിപ്പിച്ച ഇലല് ഹബീബ് പ്രകീര്‍ത്തന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തെ ഭരണഘടന സംരക്ഷിക്കാന്‍ മുഴുവന്‍ ജനവിഭാഗത്തോടൊപ്പം മുസ്ലിം സമൂഹവും മുന്‍നിരയിലുണ്ടാവും. പാര്‍ശ്വവല്‍കരിക്കപ്പെടുന്ന ജനതക്കെതിരെയുള്ള ഭരണകൂട ഭീകരതകളെ ചെറുക്കാന്‍ സമൂഹം സന്നദ്ധരാകണമെന്നും അദ്ധേഹം ഉണര്‍ത്തി.