Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » » ചെടേക്കാലില്‍ ഫുട്‌ബോള്‍ കോച്ചിംഗ് തുടങ്ങി

ചെടേക്കാലില്‍ ഫുട്‌ബോള്‍ കോച്ചിംഗ് തുടങ്ങി

Written By Muhimmath News on Friday, 20 April 2018 | 10:00
























ബദിയടുക്ക: റെഡ് ചെടേക്കാല്‍ പ്രവാസി വാട്‌സാപ്പ് ഗ്രൂപ്പ്, ഡി.വൈ. എഫ്.ഐ. യൂണിറ്റിന്റെയും നേതൃത്വത്തില്‍ ചെടേക്കാലില്‍ പത്ത് ദിവസത്തെ അവധികാല ഫുട്‌ബോള്‍ കോച്ചിംഗ്  ആരംഭിച്ചു.

രിഫായി മൊഗ്രാലിന്റെ പരിശീലനമികവില്‍ താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശമാണ് ഇതിലൂടെ സംഘടന കാണുന്നത്. സംഘാടകര്‍ പ്രതിക്ഷിച്ചതിലും കൂടുതല്‍ യുവാക്കള്‍ കോച്ചിംഗ് നേടാന്‍ എത്തുന്നുണ്ട്. വളര്‍ന്ന് വരുന്ന തലമുറ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യം കാണിക്കുന്നതിനാല്‍ ഈ മേഖലയില്‍ വളര്‍ത്തിയടുക്കാനാന്ന് സംഘടന തീരുമാനിച്ചത്.

കര്‍ഷക മേഖലയായ ബദിയടുക്ക പഞ്ചായത്തില്‍ കായികത്തോട് താല്‍പര്യം കാട്ടുന്നത് കൗതുകത്തോടെയാണ് നാട്ടുകാര്‍ കാണുന്നത്. 

കോച്ചിംഗ് ക്യാമ്പിന് തുടക്കം കുറിച്ച് നടന്ന സംഗമത്തില്‍ വാര്‍ഡ് മെമ്പര്‍ മുനീര്‍ ചെടേക്കാല്‍, നിസാര്‍ മാളിക, അബ്ദുല്‍ റഹ്മാന്‍ ഹാജി, നാരായണ പൊയ്യകണ്ടം, അഷറഫ് കാടമന, രമേശന്‍, ചന്ദ്രന്‍, വൈ. സിറാജ്, എം .എ ഹനീഫ, എ. എസ് .സംസുദ്ധീന്‍, സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved