Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » നാണയ കറന്‍സി ശേഖരണവുമായി മലയാളി യുവാവ് ശ്രദ്ധേയനാകുന്നു

നാണയ കറന്‍സി ശേഖരണവുമായി മലയാളി യുവാവ് ശ്രദ്ധേയനാകുന്നു

Written By Muhimmath News on Monday, 23 April 2018 | 10:45
ദുബായ്: നാണയ കറന്‍സി ശേഖരണവുമായി മലയാളി യുവാവ് ശ്രദ്ധേയനാകുന്നു. റാസല്‍ഖൈമയിലെ സ്വകാര്യ സ്ഥാപനത്തില്‍ സിവില്‍ ഡ്രാഫ്റ്റ്മാനായി സേവനമനുഷ്ഠിച്ച് വരുന്ന പാലക്കാട് കൂടല്ലൂര്‍ സ്വദേശി മുസ്തഫയാണ് 43 രാജ്യങ്ങളിലെ നാണയങ്ങളുടെയും 25 രാജ്യങ്ങളിലെ കറന്‍സിയുടെയും ശേഖരവുമായി വ്യത്യസ്തമാകുന്നത്. 

പതിനൊന്നാം വയസ്സില്‍ യു.എ.ഇ യിലെ 25 ഫില്‍സ് കിട്ടിയപ്പോള്‍ നാണയങ്ങളോട് തോന്നിയ കമ്പമാണ് ഈജിപ്ത്, സൗദി, ഒമാന്‍, എത്യോപ്യ, സുഡാന്‍, ഇസ്‌റാഈല്‍, ലിബിയ, യെമന്‍, ഖത്തര്‍, ശ്രീലങ്ക, സിറിയ,ഹോംങ്കോങ്ങ് ,ജോര്‍ദാന്‍, മൊറോക്കോ, തുര്‍ക്കി, ജര്‍മന്‍, റോമാനിയ, ഒസ്‌ട്രേലിയ, തായ്‌ലാന്റ്, കെനിയ, നേപ്പാള്‍, മലേഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന്‍, 
ബെല്‍ജിയം, യു.കെ, യു.എസ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നാണയ ശേഖരത്തിലേക്ക് മുസ്തഫയെ എത്തിച്ചത്. 

കൂടുതല്‍ രാജ്യങ്ങളിലെ നാണയങ്ങള്‍ എന്നതിലുപരി വ്യത്യസ്ത രൂപകല്‍പനയിലുള്ള നാണയ ശേഖരങ്ങളാണ് മുസ്തഫയെ വ്യത്യസ്തനാക്കുന്നത്. 51 മോഡലിലുളള യു. എ . ഇ യുടെ ഒരു ദിര്‍ഹം , 26 മോഡലില്‍  ഇന്ത്യയുടെ ഒരു രൂപ യുടേയും ,രണ്ട് രൂപയുടേയും നാണയങ്ങള്‍ 28 മോഡലില്‍ ഇന്ത്യയുടെ അഞ്ചു രൂപ നാണയം, 14 മോഡലില്‍ 50 പൈസ, 10 മോഡലില്‍ 25 പൈസ നാണയം തുടങ്ങി വ്യത്യസ്ത രൂപ കല്‍പനയിലുള്ള വിവിധ രാജ്യങ്ങളിലുള്ള 500ല്‍ പരം നാണയങ്ങളാണ് മുസ്തഫയുടെ കയ്യിലുള്ളത്.
പഴയതും പുതിയതുമായ ഒത്തിരി ശേഖരങ്ങള്‍ക്ക് ഇടയില്‍ നാണയങ്ങളിലെ വൈവിധ്യങ്ങളെ കണ്ടെത്തി സൂക്ഷിക്കുന്നതിലെ താല്‍പ്പര്യം ശ്രദ്ധേയമാണ് . നാണയങ്ങളിലെ വരകളിലും വരികളിലും ആവാം...രൂപത്തിലും നിറത്തലുമാകാം.... മഹാത്മാ ഗാന്ധിക്ക് പകരം ആരുമാകാം... ഏതുമാകട്ടെ കിട്ടിയതെല്ലാം സൂക്ഷിപ്പിലുണ്ട് .
 ചെമ്പിലും വെള്ളിയിലുമുള്ള  പഴയ കാലത്തെ അണകളും ഓട്ട നാണയങ്ങളും ,1, 2, 3 പൈസകളുടെ നാണയങ്ങളും ഏറെ കൗതുകം ജനിപ്പിക്കുന്നു . 
സ്‌ക്കൂള്‍ പഠന കാലയളവില്‍ തന്നെ ഈ സൂക്ഷിപ്പുകളുടെ വില അറിഞ്ഞു തുടങ്ങിയിരുന്നു . കുടുംബത്തിലെ പലരുടെയും പ്രൊജക്റ്റ് വര്‍ക്കുകളിലെ മാര്‍ക്കുകളില്‍ ഇത്തരം സേവനങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്ക് തികഞ്ഞ അംഗീകാരവും മാര്‍ക്കും കിട്ടിയിട്ടുണ്ട്.  രണ്ട് രൂപയുടെയും, ഒരു രൂപയുടെയും വ്യത്യസ്തമായ കറന്‍സികള്‍ കയ്യിലെത്താന്‍ പതിന്‍ മടങ്ങ് വില  നല്‍കേണ്ടിവന്നതും സന്തോഷത്തോടെ മുസ്തഫ ഓര്‍ക്കുന്നു 

 നാണയങ്ങളും കറന്‍സികളും കൂടാതെ പഴയതും പുതിയതുമായ വിവിധ മൊബൈല്‍ ഫോണുകള്‍ , കൗതുക വാര്‍ത്തകള്‍ ,പ്രധാന വാര്‍ത്താ കട്ടിംഗുകള്‍ എന്നിവയും മുസ്തഫയുടെ ശേഖരത്തില്‍ ഉണ്ട് .
സാഹസിക നീന്തല്‍ താരം ശ്യാമിന്റെ സാഹസിക നീന്തല്‍ ഗിന്നസ് റെക്കോര്‍ഡിന് വേണ്ടി ശ്രമിക്കുന്നതും, ഇടയില്‍ മരണപ്പെടുന്നതുമായ വാര്‍ത്ത ചിത്ര സഹിതം മാത്യഭൂമി നല്‍കിയിരുന്നു.
അന്ന് മുതലാണ് വാര്‍ത്താശേഖരം തുടക്കിയത് . 

വാര്‍ത്താ ശേഖരണത്തില്‍ കൗതുകം നിറഞ്ഞ വാര്‍ത്തകളും, നിരവധി പ്രതിഭകളെ കണ്ടെത്തി വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ടുകളും ഉണ്ട് . 
യു എ ഇ യില്‍ എത്തിയതിന് ശേഷം പ്രവാസത്തെ കൂടുതല്‍ വാര്‍ത്തകളും,ശേഖരണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു . 

 റാസല്‍ഖൈമയിലെ  സാമൂഹിക സാംസ്‌കാരിക സേവന,  പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമാണ് മുസ്തഫ. പാലക്കാട് കൂടല്ലൂര്‍ പുളിക്കല്‍ അബ്ദുല്‍ ഖാദര്‍-റുഖിയ ദമ്പതികളുടെ മകനാണ് മുസ്തഫ. ഫസീലയാണ് ഭാര്യ. മുഹമ്മദ് ഫഹീം, മുഹമ്മദ് ഫസീഹ് മക്കള്‍ .

റിപ്പോര്‍ട്ട് : ജാഫര്‍ കണ്ണപുരം

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved