Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ്; അബുദാബിയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം ഖസ്ര്‍ അല്‍ ഹൊസന്‍ ഈ വര്‍ഷം തുറന്ന് കൊടുക്കും

വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ പത്ത് ശതമാനത്തിന്റെ വര്‍ദ്ധനവ്; അബുദാബിയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടം ഖസ്ര്‍ അല്‍ ഹൊസന്‍ ഈ വര്‍ഷം തുറന്ന് കൊടുക്കും

Written By Muhimmath News on Wednesday, 25 April 2018 | 18:17




അബുദാബി : അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ഖസ്ര്‍ അല്‍ ഹുസന്‍ കൊട്ടാരം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഈ വര്‍ഷം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. ഇമാറത്തി പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെ നിറക്കാഴ്ചയാണ് ഖസ്ര്‍ അല്‍ ഹൊസന്‍ കൊട്ടാരം. ഈ വര്‍ഷാവസാനത്തോടെ  അബുദാബിയിലെ ഖസ്ര്‍ അല്‍ ഹൊസന്‍ സന്ദര്‍ശനത്തിനായി തുറന്ന് കൊടുക്കുമെന്ന് അബുദാബി സാംസ്‌കാരികവിനോദ സഞ്ചാര വകുപ്പിന്റെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഖസ്ര്‍ അല്‍ ഹൊസന്‍ കൊട്ടാരം തുറന്നുകൊടുക്കുന്നതിന്റെ ദിവസം കൃത്യമായി തീരുമാനിച്ചിട്ടില്ലെങ്കിലും  തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ചരിത്രപരമായ കോട്ടയും കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ കെട്ടിടവും വിശാലമായ പ്രദേശവും പുനര്‍നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന സാംസ്‌കാരിക കെട്ടിടങ്ങളില്‍ ഒന്നാണ് തലസ്ഥാന നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഖസ്ര്‍ അല്‍ ഹൊസന്‍ കൊട്ടാരം. 

കഴിഞ്ഞ വര്‍ഷം അമ്പത് ലക്ഷം വിനോദ സഞ്ചാരികളാണ് അബുദാബിയിലെത്തിയത്. ഇത്  പത്ത് ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 55 ലക്ഷം വിനോദ സഞ്ചാരികള്‍ അബുദായിലെത്തിയതായി വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം ഉയര്‍ന്നു. 2007 ല്‍ ക്രൂയിസ് ടൂറിസം 7,000 മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ഏകദേശം 345,000 വിനോദ സഞ്ചാരികള്‍  ക്രൂയിസ് വഴി അബുദാബിയിലെത്തി.  നവംബറില്‍ ലൂവ്രൂം അബുദാബി തുറന്നതും, ജൂലായില്‍ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തീം പാര്‍ക്ക് യാസ് ഐലന്‍ഡില്‍ തുറന്നതും വിനോദ സഞ്ചാര മേഖലക്ക്  ഉണര്‍വ് നല്‍കി, ടൂറിസം മേഖല എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ളാഹിരി പറഞ്ഞു. നിലവില്‍ 13 വിനോദ സഞ്ചാര ഗൈഡുകള്‍ ലഭ്യമാണ് , 200 അപേക്ഷകള്‍ അംഗീകാരത്തിനായി കാത്തിരിക്കയാണ്. ഓരോ എമിറേറ്റും  വിനോദ സഞ്ചാര സ്വത്വത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്: റാസ് അല്‍ ഖൈമ സാഹസിക ടൂറിസവും അബുദാബിയുടെ സംസ്‌കാരിക  ടൂറിസവും പരിപോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.  അബുദാബി മെഡിക്കല്‍ ടൂറിസത്തിന്  കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. എമിറേറ്റിലേക്ക് എത്ര പേര്‍ എത്തുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കും അല്‍ ളാഹിരി വ്യക്തമാക്കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved