Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , » നൂറോളം പ്രദര്‍ശകര്‍, 238 വിദഗ്ദ്ധര്‍, 15173 സന്ദര്‍ശകര്‍; അബുദാബി സിറ്റി സ്‌കേപ്പ് റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനത്തിന് തുടക്കമായി

നൂറോളം പ്രദര്‍ശകര്‍, 238 വിദഗ്ദ്ധര്‍, 15173 സന്ദര്‍ശകര്‍; അബുദാബി സിറ്റി സ്‌കേപ്പ് റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനത്തിന് തുടക്കമായി

Written By Muhimmath News on Wednesday, 18 April 2018 | 18:15



അബുദാബി: സ്വദേശി വിദേശി നിക്ഷേപകരെ ലക്ഷ്യമിട്ട് അബുദാബി പ്രദര്‍ശന നഗരിയില്‍ ആരംഭിച്ച 12 മത് സിറ്റി സ്‌കേപ്പ് റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനത്തിന് തുടക്കമായി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ-അന്തര്‍ ദേശീയ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ അല്‍ഡാര്‍ പ്രോപ്പര്‍ട്ടീസ്, ബ്ലൂം ഹോള്‍ഡിംഗ്, ഐ എം കെ എ എന്‍ തുടങ്ങിയ കമ്പനികള്‍ എമിറേറ്റില്‍ തുടക്കം കുറിക്കുന്ന പുതിയ വികസനവും പുതിയ പദ്ധതികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അബുദാബി കിരീട അവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹയന്റെ രക്ഷാകൃത്യത്തില്‍ ആരംഭിച്ച പ്രദര്‍ശനം ഏപ്രില്‍ 19ന് സമാപിക്കും. 


പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനികളായ ബ്ലൂ ഹൈറ്റ്‌സ്, ദുബായിലെ ബ്ലൂ ടവര്‍സ്, പാര്‍ക്ക് വ്യൂ, അബുദാബിയിലെ സോഹോ സ്‌ക്വയര്‍ എന്നിവ ബ്ലൂ ഹോള്‍ഡിംഗ് പദ്ധതികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സിറ്റി സ്‌കേപ്പില്‍  യു എ ഇ യിലെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍, ഉപഭോക്താക്കള്‍ , വ്യവസായ വിദഗ്ധര്‍ എന്നിവരെ ലക്ഷ്യമാക്കി മേഖലയിലെ ഏറ്റവും പുതിയ പദ്ധതികളാണ് ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് അല്‍ ദാര്‍ പ്രോപ്പര്‍ടീസ് കൊമേഴ്‌സ്യല്‍ ഏക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ മാന്‍ അല്‍ ആലുക്ഖി പറഞ്ഞു. സിറ്റി സ്‌കേപ്പില്‍  വില്‍പ്പന, നെറ്റ്വര്‍ക്കിങ്, ചര്‍ച്ചകള്‍ എന്നിവക്കായി ഞങ്ങള്‍ ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. 

2018ല്‍  അബുദാബി നഗരത്തില്‍  ഞങ്ങളുടെ പങ്കാളിത്തമുണ്ടാകും, ഞങ്ങള്‍ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിന് പ്രാധാന്യം നല്‍കുന്നു ബ്ലൂ ഹോള്‍ഡിംഗ് സിഇഒ സമീ മുഹ്താദി പറഞ്ഞു. ദേശീയ അന്തര്‍ ദേശീയ നിക്ഷേപകരുമായി നേരിട്ട് ഇടപഴിക്കുന്നതിനാണ് സിറ്റി സ്‌കേപ്പ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. പ്രാദേശിക, അന്തര്‍ദേശീയ ഉപഭോക്താക്കളുമായി   നേരിട്ട് ഇടപഴകുന്നതിനുള്ള ഒരു മികച്ച പ്ലാറ്റ്‌ഫോം സിറ്റിസ്‌ക്കേപ്പ്  ഞങ്ങള്‍ക്ക് നല്‍കുന്നു. ഞങ്ങളുടെ പ്രധാന പ്രോജക്ടുകളില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുമായി നമ്മുടെ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തുന്നതിനും അവരുമായി പങ്കുവെക്കുന്നതിനും ഞങ്ങള്‍ ആഗ്രഹിക്കുന്നു അദ്ദേഹം പറഞ്ഞു. 

2016 ലാണ് സിറ്റി സ്‌കേപ്പ് റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനത്തിന് അബുദാബിയില്‍ തുടക്കം കുറിച്ചത്. ഇന്നലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ദ്ധര്‍ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി. സിറ്റി സ്‌കേപ്പ് പ്രദര്‍ശനത്തില്‍ മേഖലയിലെ നൂറോളം പ്രദര്‍ശകരും, 238 വിദഗ്ദ്ധരും, 15173 ഉപഭോക്താക്കളുമാണ് പങ്കെടുക്കുന്നത്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved