Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , , , , » സയ്യിദ് ത്വാഹിര്‍ തങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അതി ജയിച്ച നേതാവ് :ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍

സയ്യിദ് ത്വാഹിര്‍ തങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അതി ജയിച്ച നേതാവ് :ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍

Written By Muhimmath News on Saturday, 28 April 2018 | 15:20


ദമ്മാം: പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ എന്ന വിദ്യാഗോപുരത്തിന്റെ ശില്‍പിയായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മാതൃകായോഗ്യനായ സംഘാടകനും പ്രതിസന്ധി ഘട്ടങ്ങളില്‍ അതിജയിച്ച  നേതാവും ആണെന്ന് സമസ്ത മുശാവറ  അംഗവും ഉഡുപ്പി  ഖാളിയുമായ  ബേക്കല്‍  ഇബ്രാഹിം മുസ്‌ലിയാര്‍  അഭിപ്രായപ്പെട്ടു.  

അശരണര്‍ക് അഭയമായി മുഹിമ്മാത്തിനെ നട്ടുവളര്‍ത്തുന്നതോടൊപ്പം നാടുനീളെ സുന്നിസംഘടനകളുടെ വേരുറപ്പിക്കാനും അഹോരാത്രം അധ്വാനിച്ച തങ്ങള്‍, എളിമയുടെ അനുപമവ്യക്തിത്വം കൂടിയായിരുന്നുവെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു. മുഹിമ്മാത്ത്  ദമ്മാം  കമ്മിറ്റി  സീക്കോ  സഅദിയ  ഹാളില്‍  നടത്തിയ  സൈനുല്‍  മുഹഖിഖീന്‍ സയ്യിദ് ത്വാഹിറുല്‍  അഹ്ദല്‍  അനുസ്മരണ  സംഗമത്തില്‍  മുഖ്യ  പ്രഭാഷണം  നടത്തുകയിരുന്നു അദ്ദേഹം.

സംഗമം ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ്  പ്രസിഡന്റ്  അബ്ദുല്‍  ലത്തീഫ്  അഹ്‌സനി  ഉദ്ഘാടനം  ചെയ്തു. മുഹിമ്മാത്ത്  ദമ്മാം  കമ്മിറ്റി  പ്രസിഡന്റ് കെ.പി മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് സെക്രട്ടറി അന്‍വര്‍ കളറോഡ്, ദമ്മാം സെന്‍ട്രല്‍  സെക്രട്ടറി  ശരീഫ്  സഖാഫി, ഫിനാന്‍സ് സെക്രട്ടറി നാസിര്‍  മസ്താന്‍  മുക്ക്, ദായി ശിഹാബുദ്ദീന്‍  ഹിമമി, ഖാലിദ്  ബാഖവി, ഹസൈനാര്‍  പജ്ജ്യോട്ട, മുഹമ്മദ്  ഹാജി  പുണ്ടൂര്‍, മുഹമ്മദ്  സഅദി  ആദൂര്‍, ഉമര്‍  ലത്തീഫി  ഹംസ  എളാഡ്, അമാന  മുഹമ്മദ് മൊഗ്രാല്‍, അബ്ബാസ്  സഖാഫി കൊടിയമ്മ, അബ്ദുല്‍ റഹ്മാന്‍ മദനി  ഉര്‍ണി, റിയാസ്  ആലമ്പാടി, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, കെ.എം.കെ  മാഴൂര്‍, ഇഖ്ബാല്‍  മള്ളൂര്‍, കാദിര്‍  ഹാജി മീഖാത്ത്, അബ്ദുല്‍  അസീസ്  മുസ്‌ലിയാര്‍, ഹബീബ് തളങ്കര അനീസ് ബാളിയൂര്‍, അബ്ദുല്‍ അസീസ് മുന്നൂര്‍ തുടങ്ങിയ വിവിധ  മേഖലകളില്‍  ഉള്ളവര്‍  സംബന്ധിച്ചു 

സിദ്ധീഖ്  സഖാഫി  ഉര്‍മി  സ്വാഗതവും  അബ്ദുല്‍  കാദിര്‍  സഅദി  നന്ദിയും  പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved