Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

അബുദാബി: മൂന്ന് പതിറ്റാണ്ട് പ്രവാസം പൂര്‍ത്തിയാക്കി കാസര്‍കോട് ജില്ലയിലെ ബായാര്‍ കറവപ്പാടി ഇബ്രാഹിം മുസ്‌ലിയാര്‍  നാടണയുന്നു. 1988 ലാണ് ആദ്യമായി അബുദാബിയിലെത്തിയത്. മുശ്രിഫിലെ ശൈഖ് ഹംദാന്റെ പാലസില്‍ ഏഴ് വര്‍ഷം സേവനം ചെയ്തതിന് ശേഷം അബുദാബി ഒമാന്‍ സ്ഥാനപതി കര്യാലയത്തില്‍ സ്ഥാനപതിയുടെ മെസഞ്ചറായി 21 വര്‍ഷം സേവനം ചെയ്തതിന് ശേഷമാണ് ഇബ്രാഹിം മുസ്‌ലിയാര്‍ നാട്ടിലേക്ക് പോകുന്നത്. കര്‍ണാടകയിലേയും കേരളത്തിലേയും വിവിധ സ്ഥാപങ്ങളുടെ അബുദാബി കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്‌ലിയാര്‍ കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകനാണ്. 

കഴിഞ്ഞ ദിവസം അബുദാബിയിലെ ഒമാന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനപതി കാര്യാലയത്തിലെ  ജീവനക്കാര്‍ യാത്രയപ്പ് നല്‍കി. യു എ ഇ യിലെ മുന്‍ ഒമാന്‍ സ്ഥാനപതിയും, സലാല ഗവര്‍ണറുമായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ മര്‍ഹൂന്‍ അല്‍ മഹാമരി, മുന്‍ സ്ഥാനപതി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല കത്ബി എന്നിവരുടെ കീഴിലെ സേവനം മറക്കാന്‍ കഴിയില്ലെന്ന് ഇബ്രാഹിം മുസ്‌ലിയാര്‍ പറഞ്ഞു. സ്ഥാനപതി കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ യു എ ഇ സ്ഥാനപതി ഡോക്ടര്‍ ഖാലിദ് ബിന്‍ സൈദ് അല്‍ ജരാദി, ചീഫ് ഓഫ് മിഷന്‍ അബ്ദുല്ല ബിന്‍ ഹമൂദ് അല്‍ മാവേലി , ഫിനാന്‍സ് കണ്‍ട്രോളര്‍ ഉമര്‍ ബിന്‍ ദാവൂദ് അല്‍ സദ്ജലി എന്നിവര്‍ പങ്കെടുത്തു.     

Leave A Reply