Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: ഹാദിയ കേസില്‍ കേരള ഹൈക്കടതിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹൈക്കോടതി ഹാദിയയുടെയും ഷെഫിന്റെയും മൗലികാവകാശം ലംഘിച്ചെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തു വിട്ട പൂര്‍ണ വിധിന്യായത്തിലാണ് വിമര്‍ശനം. 

വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കണക്കിന് വിമര്‍ശിക്കുന്ന 61 പേജുള്ള വിശദ വിധി പ്രസ്താവം  സുപ്രിം കോടതി വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.

വ്യക്തിസ്വാതന്ത്ര്യ വിഷയങ്ങളില്‍ ഭരണകൂട ഇടപെടലുകള്‍ വലിയ പ്രതിഫലനമുണ്ടാക്കുമെന്നും ഭയപ്പെടുത്തി പോലും സ്വാതന്ത്ര്യം നിഷേധിക്കാനാകുമെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എം എം ഖാന്‍ വില്‍ക്കല്‍ക്കറും ഒന്നിച്ച് വിധിയെഴുതിയപ്പോള്‍ അവരോട് യോജിച്ച് കൊണ്ട് തന്നെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പ്രത്യേകം വിധിയെഴുതി. വിശ്വാസത്തിന്റെ പേരില്‍ വ്യക്തി സ്വാതന്ത്ര്യം വിലക്കാനാകില്ല. കോടതിയുടെ ചുമതല അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കലാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹാദിയയുടെയും ഷെഫിന്റെയും കാര്യത്തില്‍ ഹൈക്കോടതി അധികാര പരിധി മറികടന്നു. സ്വമേധയാ തീരുമാനമെടുക്കാന്‍ ശേഷിയുള്ള പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഹാദിയ എന്ന് ഹൈക്കോടതി മറന്നു. ഹാദിയ തടവിലാണോ എന്ന് മാത്രമാണ് കോടതി ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ നോക്കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് ചന്ദ്ര ചൂഡ് വിധിയില്‍ പറഞ്ഞു.

മാത്രമല്ല, ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേസിലേക്ക് കൊണ്ടുവന്നത് തികച്ചും അനാവശ്യമായിരുന്നു. അത്തരം വിഷയങ്ങളുണ്ടെങ്കില്‍ ആവശ്യമായ നടപടിയെടുക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റി. സംരക്ഷണം വേണ്ട കുട്ടിയുടെയോ വ്യക്തിയുടെയോ രക്ഷാകര്‍തൃത്വം രാജ്യം ഏറ്റെടുക്കുന്ന തത്ത്വത്തിന് (പേരെന്റ് ഓഫ് ദ നേഷന്‍ തത്ത്വം) ഇവിടെ പ്രസക്തിയില്ല. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ ഈ തത്ത്വം ഉപയോഗിക്കേണ്ടതുള്ളൂ. അതിനും പരിമിതികളുണ്ട് കോടതി ചൂണ്ടിക്കാട്ടി.

വിവാഹക്കാര്യത്തില്‍ അന്വേഷണം പാടില്ലെന്ന് മൂന്ന് ജസ്റ്റിസുമാരും വ്യക്തമാക്കി. ഹാദിയയുടെ അന്തസ്സും സ്വാതന്ത്ര്യവും കോടതി അവഹേളനത്തിന് വിധേയമായതില്‍ ജാള്യമുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് കുറിച്ചു. സ്വന്തം ഇഷ്ടത്തിനെതിരായി പിതാവിന്റെ കസ്റ്റഡിയില്‍ കഴിഞ്ഞ മാസങ്ങള്‍ ഒരിക്കലും അവര്‍ത്ത് തിരിച്ച് ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് എട്ടിനാണ് ഹാദിയയുടെയും ഷെഫിന്റെയും വിവാഹം സുപ്രിംകോടതി ശരിവെച്ചത്.

Leave A Reply