Latest News :
...
Home » , » ഹജ്ജ്, രണ്ടാം ഘട്ട സാങ്കേതിക ക്ലാസ്സ് ഏപ്രില്‍ 23 ന്

ഹജ്ജ്, രണ്ടാം ഘട്ട സാങ്കേതിക ക്ലാസ്സ് ഏപ്രില്‍ 23 ന്

Written By Muhimmath News on Wednesday, 11 April 2018 | 16:56


 നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കുന്ന കാസറഗോഡ് ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ്സ് ഏപ്രില്‍ 23 ന് തിങ്കളാഴ്ച ആരംഭിക്കും. 23  ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്റിന് സമീപമുള്ള സി.എച്ച്.മുഹമ്മദ് കോയ സ്മാരക കമ്മ്യുണിറ്റി ഹാളിലും,  25 ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കാസറഗോഡ് പുലിക്കുന്നിലുള്ള മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും,  ഉച്ചയ്ക്ക് 1.30 മണിക്ക് ഉപ്പള മരിക്കേ പ്ലാസ ഓഡിറ്റോറിയത്തിലും, 28 ന് ശനിയാഴ്ച  രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്‌റസാ ഹാളിലുമാണ് ക്ലാസ്സുകള്‍ നടക്കുക. 

ക്ലാസ്സുകള്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മറ്റി മെമ്പര്‍ സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി,  ഹജ്ജ് കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുള്‍ റഹിമാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്‍, മാസ്റ്റര്‍ ട്രയിനര്‍ പി.എ.നിഷാദ്, ജില്ലാ ഹജ്ജ് ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഹജ്ജിന് ഒന്നാം ഘട്ട സംഖ്യ നിക്ഷേപിച്ചവരും, വെയ്റ്റിങ് ലിസ്റ്റില്‍ 1301 മുതല്‍ 2000 വരെയുള്ളവരും, 65 വയസ്സിന് മുകളിലുള്ള അഞ്ചാം വര്‍ഷ അപേക്ഷകരും അതാത് മേഖലകളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കണം.  കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസ്സില്‍ പങ്കെടുക്കണം.  അതാത് ഏരിയകളിലെ ട്രയിനര്‍മാര്‍ കവര്‍ ഹെഡിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: എം.ഇബ്രാഹിം (9447020830), കെ.മുഹമ്മദ് കുഞ്ഞി (9447878406), പടന്ന, ചെറുവത്തുര്‍ ഏരിയ: എം.ടി.പി.ഷൗക്കത്ത് (9847843213), നീലേശ്വരം ഏരിയ: ഇ.സുബൈര്‍ (9539070232), കാഞ്ഞങ്ങാട് ഏരിയ: ഹമീദ് കുണിയ (9447010444), ചിത്താരി, പള്ളിക്കര ഏരിയ:.എം.ടി.അഷ്‌റഫ് (9496143420), ഉദുമ, ബേക്കല്‍ ഏരിയ: സി.അബ്ദുള്‍ ഹമീദ് ഹാജി (9447285759), എം.ഷബീര്‍ (9495064064), ചെര്‍ക്കള ഏരിയ: സിറാജുദ്ദീന്‍.ടി.കെ.(9447361652), എം.അബ്ദുള്‍ റസാഖ് (9388454747), എന്‍.എം.ബഷീര്‍ (9847142338), കാസറഗോഡ് ഏരിയ: എന്‍.കെ.അമാനുല്ലാഹ് (9446111188), എം.മുഹമ്മദ് (8547073590), പി.എം.സാലിഹ് മൗലവി (9633644663), കുമ്പള ഏരിയ: ലുഖ്മാനുല്‍ ഹക്കീം (9895754585), എം.സുലൈമാന്‍ (9496709775), ഉപ്പള ഏരിയ സി.അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം.അബ്ദുള്‍ ഹനീഫ (9400440035), പി.എം.മുഹമ്മദ് (9895500073)  എന്നിവരുമായി ബന്ധപ്പെടുക.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved