Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
കൊച്ചി: യുവതിയെ മതംമാറ്റി ഐ.എസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി മുഹമ്മദ് റിയാസിന് കോടതി ജാമ്യം അനുവദിച്ചു. ഐ.എസില്‍ ചേര്‍ക്കാനായി മതം മാറ്റി യുവതിയെ വിവാഹം കഴിച്ചുവെന്നാണ് കേസ്.

അതേസമയം വീഡിയോകളും കുറച്ച് പ്രസംഗങ്ങളും കാണിച്ചാല്‍ മാത്രം ആരും തീവ്രവാദിയാകുന്നില്ല. ഏകദേശം എഴുപത് ദിവസം പ്രതിയെ കസ്റ്റഡിയില്‍ വച്ച് അന്വേഷിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ലെന്ന കാരണം കൊണ്ടു കൂടിയാണ് റിയാസിന് ജാമ്യം നല്‍കാന്‍ കോടതി തീരുമാനിച്ചത്.

മുഹമ്മദ് റിയാസില്‍ നിന്ന് കണ്ടെത്തിയ ലാപ്‌ടോപ്പില്‍ ഐ.എസ് ബന്ധം തെളിയിക്കുന്ന ജിഹാദിന്റെ വീഡിയോകള്‍ ഉണ്ടെന്നായിരുന്നു എന്‍.ഐ.എ കോടതിയെ അറിയിച്ചത്. എന്നാല്‍ അത്തരം വീഡിയോകള്‍ കണ്ടുവെന്നതുകൊണ്ട് ഒരാള്‍ തീവ്രവാദിയാകുന്നില്ലെന്നാണ് കോടതിയെ പറഞ്ഞത്.

ലാപ്‌ടോപ്പില്‍ വീഡിയോകള്‍ കണ്ടുവെന്നല്ലാതെ പ്രതിയുടെ തീവ്രവാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ എന്‍.ഐ.എ യ്ക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

പരാതിക്കാരിയായ പെണ്‍കുട്ടിയും റിയാസും 2006 ല്‍ വിവാഹം കഴിച്ചതായി കോടതി രേഖകളില്‍ പറയുന്നു. തുടര്‍ന്ന് സൗദിയില്‍ ഇവര്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഇവരുടെ ബന്ധം തകരുകയും പെണ്‍കുട്ടിയെ പിതാവ് തടങ്കലില്‍ വച്ചിരിക്കയാണ് എന്ന് പറഞ്ഞ് റിയാസ് കോടതിയെ സമീപിച്ചിരുന്നു. അപ്പോള്‍ സ്വന്തം ഇഷ്ടത്തിനാണ് താന്‍ റിയാസിനെ വിവാഹം ചെയ്തത് എന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്.

പിന്നീടാണ് തന്നെ മതം മാറ്റി സിറിയയിലേക്ക് തീവ്രവാദത്തിനായി കയറ്റിവിടാന്‍ ശ്രമിക്കുന്നതെന്ന പറഞ്ഞ് പരാതിയുമായി രംഗത്തെത്തിയത്. പ്രതി തന്നെ നിരന്തരം ഇതിനായി ഭീക്ഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.

അതേസമയം ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും കേരളം വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തിലുമാണ് റിയാസിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

Leave A Reply