Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page























ദമ്മാം: ജമ്മുകാശ്മീരിലെ കത്വവയില്‍ എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ അതിക്രൂരമായി ഒരാഴ്ചയോളം തടവിലിട്ട് ബലാല്‍സംഘം നടത്തി മൃഗീയമായി കൊന്നവര്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന ക്രൂരന്മാരും,  മനുഷ്യത്വ വിരുദ്ധരും നിയമ വ്യവസ്ഥയെ നിര്‍ഭയം വെല്ലുവിളിക്കാന്‍ പ്രചോധനമേകുന്ന ദുശിച്ച പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പന്നങ്ങളാണെന്ന് വിലയിരുത്തുകയും ക്രൂരന്മാരായമുഴുവന്‍ പ്രതികളെയുംനിലവില്‍ ലഭിക്കാവുന്ന  കടുത്ത ശിക്ഷ നല്‍കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു ഐ.സി .എഫ്. ഈ സ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി ആവശ്യപ്പെട്ടു.

ന്യൂനപക്ഷമായ  ബക്കര്‍വാളുകളെ ഭയപ്പെടുത്തി നാട്ടില്‍നിന്നും ഓടിക്കാനുംപദ്ധതി ഉണ്ടായിരുന്നു. ഒരേ സമയം വര്‍ഗീയ തീവ്രതയും മുസ്‌ലിം വിരുദ്ധതയും ഈ സംഭവത്തിനു പിന്നില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ക്രമസമാധാനം പാലിക്കേണ്ട പോലീസുകാരില്‍ ചിലരുടെ അറിവോടെയും ഒത്താശയോടെയും ആയിരുന്നു സംഭവം എന്നത് ഭീതിതമാണ്. പ്രതികള്‍ക്ക് വേണ്ടി നടന്ന റാലിയില്‍ രണ്ടു മന്ത്രിമാര്‍ പങ്കെടുത്തതും ഇരയുടെ നീതിക്കായി വാദിച്ച അഭിഭാഷകക്കു സംസ്ഥാനത്തെ ബാര്‍കൗണ്‍സിലില്‍ നിന്ന് ഭീഷണി ഉയര്‍ന്നതും എത്രത്തോളം മനുഷ്യവിരുദ്ധവും നിഷേധാത്മകവുമായി തീര്‍ന്നിരിക്കുന്നു രാജ്യത്തെ പലയിടത്തുമുള്ള നൈതിക സംവിധാനങ്ങള്‍ എന്ന് ബോധ്യപ്പെടുത്തുന്നു. 

അതിനാല്‍ അന്വേഷണം വേഗത്തില്‍ നടത്തി പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കി പിഞ്ചു പൈതലിന് , അവളുടെ ഹതാശരായ മാതാപിതാക്കള്‍ക്ക്, വിഹ്വലരായ  ബക്കര്‍വാള്‍ സമുദായത്തിന് നീതി ലഭ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരഇടപെടല്‍ നടത്തണമെന്നും കേബിനറ്റ് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ അബ്ദുല്‍ ലഥീഫ് അഹ്‌സനി, ബശീര്‍ ഉള്ളണം, നിസാര്‍കാട്ടില്‍, ഉമര്‍ സഖാഫി, കോയ സഖാഫി ,അന്‍വര്‍ കളറോഡ്, അശ്‌റഫ് കരുവമ്പായില്‍ എന്നിവര്‍ സംബന്ധിച്ചു

Leave A Reply