Latest News :
കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
Home » , , » ഐ.സി.എഫ് സീക്കോ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു: കൊറ്റുമ്പ സഅദിയെ ദഅവാ സെക്രട്ടറിയാക്കി, ഉക്കിനടുക്ക സഖാഫി പബ്ലിക്കേഷന്‍ പ്രസിഡന്റ്, എ.ആര്‍ മദനി വെല്‍ഫെയര്‍ സെക്രട്ടറി

ഐ.സി.എഫ് സീക്കോ യൂണിറ്റ് വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു: കൊറ്റുമ്പ സഅദിയെ ദഅവാ സെക്രട്ടറിയാക്കി, ഉക്കിനടുക്ക സഖാഫി പബ്ലിക്കേഷന്‍ പ്രസിഡന്റ്, എ.ആര്‍ മദനി വെല്‍ഫെയര്‍ സെക്രട്ടറി

Written By Muhimmath News on Thursday, 26 April 2018 | 14:35



ദമ്മാം: ഇസ്‌ലാമിക്  കള്‍ച്ചറല്‍ ഫൗണ്ടേഷന്‍  ഓഫ് ഇന്ത്യ(ഐ സി എഫ്)2017-18  വര്‍ഷ  സംഘടന കാലയളവിലെ  വാര്‍ഷിക കൗണ്‍സില്‍  ഭാഗമായുള്ള സീക്കോ യുണിറ്റ് കൗണ്‍സില്‍ സീക്കോ സഅദിയ ഹാളില്‍ സമാപിച്ചു. യൂണിറ്റ്  പ്രസിഡന്റ്  അബ്ബാസ്  സഖാഫിയുടെ  അധ്യക്ഷതയില്‍ ഐ സി എഫ് പ്രൊവിന്‍സ്  സെക്രട്ടറി അന്‍വര്‍  കളറോഡ് ഉദ്ഘാടനം ചെയ്തു. ഖാലിദ് ബാഖവി  പ്രാര്‍ത്ഥന  നടത്തി. മുഹമ്മദ്  കുഞ്ഞി അമാനി  മുഖ്യ പ്രഭാഷണം നടത്തി. കൗണ്‍സില്‍ നടപടി ക്രമങ്ങള്‍ക്ക് ജഹ്ഫര്‍ സ്വാദിഖ് നേതൃത്വം നല്‍കി. വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും ജന.സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ അവതരിപ്പിച്ചു. പ്രസ്ഥാനത്തിലേക്ക് നയിച്ച വഴികള്‍ അനാവരണം ചെയ്ത 'അന്യോന്യം'സെഷന്‍  ശ്രദ്ധേയമായി. 

സിദ്ധീഖ് സഖാഫി  ഉറുമി, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍, ഹബീബ്  സഖാഫി, ഇഖ്ബാല്‍ കൈരങ്ങള, ഹാരിസ് പൊസോട്ട്, അബ്ദുല്‍ കാദിര്‍  സഅദി, അബ്ദുല്‍ റഹ്മാന്‍  മദനി, അബ്ദുസ്സലാം സഖാഫി  തുടങ്ങിയവര്‍ തങ്ങളുടെ സഘടനയിലേക്  നയിച്ച  ഘടകങ്ങള്‍  വിശദീകരിച്ചത് ആവേശമായി.

നിലവില്‍  പബ്ലിക്കേഷന്‍ പ്രസിഡന്റായ കൊറ്റുമ്പ അബ്ദുല്‍  കാദിര്‍ സഅദിയെ ദഅവ സെക്രട്ടറിയായി  തിരഞ്ഞെടുത്തു. ഒഴിവ് വന്ന പബ്ലിക്കേഷന്‍  പ്രസിഡന്റായി  അബ്ദുല്‍ റഹ്മാന്‍  സഖാഫിയെയും, പുതിയ  വെല്‍ഫെയര്‍ സെക്രട്ടറിയായി ഉര്‍ണി അബ്ദുല്‍ റഹ്മാന്‍ മദനിയെയും ഐക്യ  ഖണ്ടേന തിരഞ്ഞെടുത്തു.
പുതുക്കിയപ്പോള്‍  സീക്കോ  യുണിറ്റ്  ഭാരവാഹികള്‍ ആയി :അബ്ബാസ്  സഖാഫി  കൊടിയമ്മ(പ്രസിഡന്റ്)മുഹമ്മദ്  കുഞ്ഞി ഉളുവാര്‍(ജന.സെക്രട്ടറി),കെ.പി മൊയ്തീന്‍  ഹാജി  കൊടിയമ്മ(ഫിനാന്‍സ്  സെക്രട്ടറി),അബ്ദുല്‍  അസീസ്  മുസ്‌ലിയാര്‍(ദഅവ പ്രെസിഡന്റ്),അബ്ദുല്‍  കാദിര്‍ സഅദി  കൊറ്റുമ്പ(ദഅവ  സെക്രട്ടറി),അബ്ദുസ്സലാം  സഖാഫി(വെല്‍ഫെയര്‍ പ്രസിഡന്റ),അബ്ദുല്‍ റഹ്മാന്‍  മദനി  ഉര്‍ണി(വെല്‍ഫെയര്‍ സെക്രട്ടറി),അബ്ദുല്‍  റഹ്മാന്‍  സഖാഫി  ഉക്കിനടുക്ക(പബ്ലിക്കേഷന്‍  പ്രസിഡന്റ്),ലത്തീഫ്  പള്ളത്തടക്ക (പബ്ലിക്കേഷന്‍ സെക്രട്ടറി) എന്നിവരെ  തിരഞ്ഞെടുത്തു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved