Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























ദുബൈ: ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കീഴിലുള്ള ഷാര്‍ജ ഖാസിമിയ്യ യൂണിവേഴ്‌സിറ്റി ഖുര്‍ആന്‍ ആന്‍ഡ് ഹദീസ് ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ അന്താരാഷ്ട്ര ഹദീസ് മത്സരത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ശഫീഖ് മൂന്നാം സ്ഥാനം നേടി ഇന്ത്യക്ക് അഭിമാനമായി. മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഷാര്‍ജ ഖാസിമിയ്യയില്‍ അറബി സാഹിത്യത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയുമാണ് ശഫീഖ്.

മുപ്പതു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ മത്സരത്തില്‍  പങ്കെടുത്തു.അല്‍ഖാസിമിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ ഭരണ കാര്യാലയ മേധാവി ശൈഖ് സാലിം ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഖാസിമി മുഹമ്മദ് ശഫീഖിന് അവാര്‍ഡ് സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ റഷാദ് സാലിം അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് സ്വദേശികളായ മുഹമ്മദ് മുസ്‌ലിയാര്‍ഫാത്വിമ ദമ്പതികളുടെ മകനാണ്. 

Leave A Reply