Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , , , , , » ജസ്റ്റിസ് ഫോര്‍ ആസിഫബാനു: മര്‍ക്കസ് ലോ കോളജ് നിയമസഹായം നല്‍കും

ജസ്റ്റിസ് ഫോര്‍ ആസിഫബാനു: മര്‍ക്കസ് ലോ കോളജ് നിയമസഹായം നല്‍കും

Written By Muhimmath News on Monday, 16 April 2018 | 09:49

കോഴിക്കോട്: ജമ്മുവിലെ കത്വയില്‍ എട്ടു വയസ്സുകാരിആസിഫാ ബാനു കൊടിയ ലൈംഗിക പീഢനത്തിന് ശേഷം കൊലചെയ്യപ്പെട്ട കേസില്‍ ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാനുമുള്ള നടപടികള്‍ക്ക് ആവശ്യ മായ നിയമ സഹായം നല്‍കാന്‍ മര്‍ക്കസ് ലോ കോളജ് ഡയറകടറേറ്റ് തീരുമാനിച്ചു .

സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിലാവും നിയമസഹായം ലഭ്യമാക്കുക.
രാജ്യം കണ്ട ഏറ്റവും ഭീകരമായ കുറ്റകൃത്യത്തിലെ പ്രതികള്‍ രാഷ്ട്രീയമായും സാമ്പത്തികമായും വന്‍ സ്വാധീനമുള്ളവരാണ്. ഇരയുടെ പക്ഷം ചേര്‍ന്ന് നിയമനട പടികളുമായി മുന്നോട്ട്‌പോയ അഡ്വ. ദീപിക റജാവത്തിനു നിരവധി സമ്മര്‍ദ്ധങ്ങളും ഭിഷണികളുമാണ് നേരിടേണ്ടി വന്നത്. ജമ്മുവിലെ ഒരു വിഭാഗം അഭിഭാഷകരുടെ ഭാഗത്ത് നിന്നു പോലുമുണ്ടായ സമ്മര്‍ദ്ധങ്ങളെ അതിജീവിച്ച് ആസിഫാ കേസ് കോടതിയുടെ ശ്രദ്ധയിലേക്ക് എത്തിച്ച അഡ്വ.ദീപികറജാവത്തിനെ ഡയറക്ടറേറ്റ് അഭിനന്ദിച്ചു.

മര്‍ക്കസ് മേല്‍നോട്ടത്തില്‍ കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങളു ടെ മേധാവി ശൗക്കത്ത് നഈമിയുടെ നേതൃത്വ ത്തില്‍ ,ഈ കഴിഞ്ഞ ദിവസം മകള്‍ വധിക്കപ്പെട്ടതിന്റെ ശേഷം ഭീഷണികളെതുടര്‍ന്ന് ഗ്രാമം വിട്ട കുടുംബത്തെകണ്ടെത്തി സമാശ്വസിപ്പിക്കുകയും സഹായധനം കൈമാറുകയും ചെയ്തിരുന്നു .

ആ സിഫയുടെ കുടുംബം ഉള്‍കൊള്ളുന്ന ബഖര്‍ വാള്‍ വിഭാഗത്തെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ശാക്തീകരിക്കുന്നതിന് മര്‍ക്കസിന് കീഴില്‍ വിവിധ പദ്ധതികള്‍ കാശ്മീരില്‍നടപ്പിലാക്കി വരുന്നുണ്ട് .ബഖര്‍ വാള്‍വിഭാഗത്തിന് ഭയം കൂടാതെ ജീവിക്കാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മര്‍ക്കസ് മേധാവി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ കഴിഞ്ഞ ദിവസം ഭരണാധികാരികള്‍ക്ക് അടിയന്തിര സന്ദേശമയക്കുകയും ചെയ്തിരുന്നു . 

മര്‍ക്കസ് മേല്‍നോട്ടത്തില്‍
ജമ്മുവിലെ പൂഞ്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യാസീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ചായിരിക്കും നിയമ സഹായങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. ഈകേസ് പൊതു ശ്രദ്ധയില്‍ എത്തിക്കുന്നതിനു് പ്രവര്‍ത്തിച്ച അഡ്വ. ദീപിക റ ജാവത്ത് ഉള്‍പ്പടെയുള്ള നിയമ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രവര്‍ത്തനങ്ങള്‍.

അടുത്ത അധ്യായന വര്‍ഷം മുതല്‍ കശ്മീരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മിടുക്കരായ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടുകൂടെ മര്‍ക്കസ് ലോ കോളേജില്‍ പഠന സൗകര്യമൊരുക്കാനും ഡയറക്ടറേറ്റ് തീരുമാനിച്ചു.

മര്‍ക്കസ് ലോ കോളജ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അമീര്‍ ഹസന്‍, ജോയിന്റ് ഡയറക്ടര്‍ അഡ്വ.സമദ് പുലിക്കാട് എന്നിവര്‍ പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved