Latest News :
Home » , , , » കല്യാണ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴു വയസുകാരി മരിച്ചു

കല്യാണ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴു വയസുകാരി മരിച്ചു

Written By Muhimmath News on Sunday, 8 April 2018 | 19:57

കാഞ്ഞങ്ങാട്: കല്യാണ വീട്ടില്‍ നിന്നും ബസ് പിറകോട്ടെടുക്കുന്നതിനിടെ മതിലിനും ബസിനുമിടയില്‍പെട്ട് ഏഴു വയസുകാരി മരിച്ചു. മാണിക്കോത്ത് കൊളവയലിലെ ഗള്‍ഫുകാരനായ ഖാലിദ് പുതിയകോട്ടയിലെ സുനീറ ദമ്പതികളുടെ മകള്‍ നാസിറയാണ് മരിച്ചത്. 

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ബല്ലാകടപ്പുറത്തെ ബന്ധു വീട്ടിലെ വിവാഹത്തിന് മാതാവിനൊപ്പമെത്തിയതായിരുന്നു നാസിറ. ആളുകളെ ഇറക്കി ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ മതിലിനും ബസിനുമിടയില്‍പെട്ട് നാസിറ തല്‍ക്ഷണം മരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍: മുഹമ്മദ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved