Wednesday, 11 April 2018

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കാറഡുക്ക: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ ഉദ്ഘാടനം എപ്രില്‍ 12ന് നടക്കും. കര്‍മ്മംതോടിയില്‍ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 

റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കും. 201819 വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ ഉദ്ഘാടനവും വനിതാ കാന്റീന്‍ തറക്കല്ലിടലും പി.കരുണാകരന്‍ എം.പി നിര്‍വഹിക്കും. 

അങ്കണത്തൈമാവ് ഫലവൃക്ഷത്തെ വിതരണം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും പട്ടിക വര്‍ഗ സഹായി സെന്റര്‍ ഉദ്ഘാടനം പി.ബി അബ്ദുള്‍ റസാഖ് എംഎല്‍എയും നിര്‍വഹിക്കും. സംസ്ഥാനതല കേരളോത്സവ വിജയികളെ ചടങ്ങില്‍ എം.രാജഗോപാലന്‍ എംഎല്‍എ അനുമോദിക്കും. ബ്ലോക്ക് പഞ്ചായത്തിന് സ്ഥലം സൗജന്യമായി നല്‍കിയവര്‍ക്ക് ഉപഹാരവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറും കരാറുകാരന് ഉപഹാരവിതരണം ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ നിര്‍വഹിക്കും. 

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ വി.എസ് സന്തോഷ്‌കുമാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍,വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 


SHARE THIS

Author:

0 التعليقات: