Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസും ഇടംപിടിച്ചു. ശാന്തിനഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരിക്കും ഇത്തവണയും എന്‍.എ ഹാരിസ് മത്സരിക്കുക. മൂന്നാം തവണയാണ് എന്‍.എ ഹാരിസ് ജനവിധി തേടുന്നത്. 

കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലേറിയാല്‍ മന്ത്രി സ്ഥാനം പ്രതീക്ഷിക്കാവുന്ന നേതാവ് കൂടിയാണ് ഹാരിസ്. വളരെയേറെ വിജയസാധ്യത കല്‍പിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളിലൊരാള്‍ കൂടിയായ ഹാരിസ് ഒട്ടനവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ വന്‍ ജനപിന്തുണയുള്ള നേതാവ് കൂടിയാണ്. 

കര്‍ണാടകയിലെ മികച്ച നിയമസഭാ സാമാജികനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ച ഹാരിസ് പഴയ കോണ്‍ഗ്രസ് നേതാവ് എന്‍.എ മുഹമ്മദിന്റെ മകനാണ്. 

മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ വലിയ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് കമ്മിറ്റി തയാറെടുപ്പുകള്‍ നടത്തിവരികയാണ്. മേയ് 12നാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

Leave A Reply