Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » മുംബൈയില്‍ ട്രാവല്‍സ് മാനേജരായ പുത്തിഗെ സ്വദേശിയെ നിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍

മുംബൈയില്‍ ട്രാവല്‍സ് മാനേജരായ പുത്തിഗെ സ്വദേശിയെ നിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍

Written By Muhimmath News on Thursday, 26 April 2018 | 12:11



കുമ്പള: മുംബൈയില്‍ ട്രാവല്‍സ് മാനേജറായ കാസര്‍കോട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 

പുത്തിഗെ ബാഡൂര്‍ സ്വദേശിയും മുംബൈയില്‍ റോയല്‍ ട്രാവല്‍സില്‍ കുറെ കാലമായി മാനേജറായി ജോലി ചെയ്തു വരികയായിരുന്ന കട്ടത്തടുക്ക മുഹിമ്മാത്ത് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ അസീസ് (43) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്. മൃതദേഹം മുംബൈ എ.ജെ. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തില്‍ ദുരൂഹതയുളളതായി ബന്ധുക്കള്‍ ആരോപിച്ചു. ഭാര്യ: നുസ്‌റ. മക്കള്‍: അനീസ്, അംന, അസ. സഹോദരങ്ങള്‍: ഷക്കീല, ഷാജി, സുബൈര്‍, ആഇശ, ജസീല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved