Latest News :
Home » , » ആസിഫയുടെ കൊലപാതകം 'നീതിയുടെ വെട്ടം തേടി' പാദൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒരു കൂട്ടം യുവാക്കള്‍

ആസിഫയുടെ കൊലപാതകം 'നീതിയുടെ വെട്ടം തേടി' പാദൂര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒരു കൂട്ടം യുവാക്കള്‍

Written By Muhimmath News on Saturday, 14 April 2018 | 16:45

 

കാസര്‍കോട്: ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ട് വയസ്സുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ പാദൂര്‍ ഷോപ്പിംഗ് കോംപ്ലെക്‌സിലെ  കടയുടമകളും ജീവനക്കാരും മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. അനീതികള്‍ പെരുകുന്ന കാലത്തു പിഞ്ചു പൈതലിന്റെ നീതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാമെന്നതിനാലാണ് ഇങ്ങനെയൊരു പ്രതിഷേധമെന്നു സംഘാടകര്‍ അറിയിച്ചു.
ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകത്തില്‍ ഓരോ ഇന്ത്യന്‍ പൗരനും പ്രതിഷേധം അറിയിക്കണമെന്നും ഇനിയും ആസിഫമാര്‍ ഉണ്ടാവരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.വിക്രം കാനറ ,അമീന്‍ ബീഗം,ഹിംത്തിയാസ് നെക്സ്റ്റ്, ഖയ്യൂം മാന്യ,നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍,ആപ്പു വൈറ്റ് പേള്‍ ,ഫൈസി ഒറീവ,ആമു,സയ്യിദ് സവാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved