Latest News :
...
Home » , , , » കൂട്ടുകാരോടൊപ്പം കക്ക വാരാന്‍ പോയ പന്ത്രണ്ട് വയസ്സുകാരന്‍ പുളയില്‍ മുങ്ങി മരിച്ചു.

കൂട്ടുകാരോടൊപ്പം കക്ക വാരാന്‍ പോയ പന്ത്രണ്ട് വയസ്സുകാരന്‍ പുളയില്‍ മുങ്ങി മരിച്ചു.

Written By Muhimmath News on Tuesday, 17 April 2018 | 19:36

കുമ്പള: കൂട്ടുകാരോടൊപ്പം കക്ക വാരാന്‍ പോയ പന്ത്രണ്ട് വയസ്സുകാരന്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസര്‍കോട് അടുക്കത്ത്ബയല്‍ ഭഗവതി നഗറിലെ വിക്രമന്‍-ഷിറിയയിലെ അനിത ദമ്പതികളുടെ മകനും ബന്തിയോട് കുക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭീഷ്(12) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് അപകടം. കക്ക വാരുന്നതിനിടയില്‍ കാല്‍ ചളിയില്‍ കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്. 

വിവരമറിഞ്ഞ് നാട്ടുകാരും കുമ്പള തീരദേശ പോലീസും ചേര്‍ന്ന് പുറത്തെടുക്കുമ്പോള്‍ കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved