Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » » യുവാക്കള്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തണം

യുവാക്കള്‍ ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തണം

Written By Muhimmath News on Thursday, 19 April 2018 | 17:44



കാസര്‍കോട്: ആരോഗ്യമുള്ള സമൂഹത്തിനായി യുവാക്കള്‍ കായിക വിനോദങ്ങള്‍ ശീലമാക്കണമെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ പി. അജിത്കുമാര്‍ പറഞ്ഞു. സമാധാനം സാധ്യമാണ് എന്ന മുദ്രാവാക്യവുമായി ജെ.സി.ഐ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് മുതല്‍ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ച സൈക്കിള്‍ റാലി ഫല്‍ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
പ്രസിഡന്റ് കെ.വി അഭിലാഷ് അധ്യക്ഷത വഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് കെ.ബി അബ്ദുല്‍ മജീദ്, മുന്‍ പ്രസിഡന്റുമാരായ കെ. നാഗേഷ്, അബ്ദുല്‍ മഹ്‌റൂഫ്, മുജീബ് അഹ്മദ്, അബ്ദുല്‍റഫീഖ്, ട്രഷറര്‍ യു. രാഘവ, ഉമറുല്‍ ഫാറൂഖ്, ജി.വി മിഥുന്‍, സി.കെ അജിത് കുമാര്‍, റംസാദ് അബ്ദുല്ല, ഉദയന്‍ കാടകം, എ.എ ഇല്ല്യാസ്, യതീഷ് ബള്ളാല്‍, മുഹമ്മദ് സായിസ്, സഫ്‌വാന്‍, മുനീര്‍ ബൈക്ക് ബസാര്‍, സജീഷ് കെ.വി, അജിതേഷ് കെ.വി തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രോഗ്രാം ഡയറക്ടര്‍ റാഫി ഐഡിയല്‍ സ്വാഗതവും സെക്രട്ടറി എന്‍.എ ആസിഫ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved