Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കുന്ന കാസറഗോഡ് ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള  രണ്ടാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ്സുകള്‍ക്ക് 23ന് തിങ്കളാഴ്ച തുടക്കമാകും. തിങ്കളാഴ്ച രാവിലെ 9 മണിക്ക് തൃക്കരിപ്പൂര്‍ ബസ്സ് സ്റ്റാന്റിന് സമീപമുള്ള സി.എച്ച്.മുഹമ്മദ് കോയ സ്മാരക കമ്മ്യുണിറ്റി ഹാളിലും,  25ന് ബുധനാഴ്ച രാവിലെ 9 മണിക്ക് കാസറഗോഡ് പുലിക്കുന്നിലുള്ള മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലും,  ഉച്ചയ്ക്ക് 1.30 മണിക്ക് ഉപ്പള മരിക്കേ പ്ലാസ ഓഡിറ്റോറിയത്തിലും, 28 ന് ശനിയാഴ്ച  രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്രസ്സാ ഹാളിലുമാണ് ക്ലാസ്സുകള്‍ നടക്കുക. 

ഹജ്ജിന് ഒന്നാം ഘട്ട സംഖ്യ നിക്ഷേപിച്ചവരും, വെയ്റ്റിങ് ലിസ്റ്റില്‍ 1301 മുതല്‍ 2000 വരെയുള്ളവരും, 65 വയസ്സിന് മുകളിലുള്ള അഞ്ചാം വര്‍ഷ അപേക്ഷകരും അതാത് മേഖലകളിലെ ക്ലാസ്സുകളില്‍ പങ്കെടുക്കണം.  കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസ്സില്‍ സംബന്ധിക്കണം. കുടുതല്‍ വിവരങ്ങള്‍ അതാത് മേഖലകളിലെ ഹജ്ജ് ട്രയിനര്‍മാരില്‍ നിന്നും അറിയാവുന്നതാണ്.

Leave A Reply